ഉളിക്കൽ കോക്കാട് നടന്ന സംഘർഷം മദ്യലഹരിയിൽ എന്ന് പോലീസ്

ഉളിക്കൽ: ഇന്നലെ രാത്രി കോക്കാട് ടൗണിലെ കച്ചവട സ്ഥാപനത്തിൽ കെ എൽ 43 ബി 5621 എന്ന വാഹനത്തിൽ എത്തി സുരേഷിനെ വെട്ടി പരിക്കേൽപ്പിച്ച മൂന്ന് അഗ സംഘം ടൗണിൽ ഭീകര അന്തരീക്ഷം സൃഷ്ട്ടിച്ചത് മണിക്കൂറുകളോളം.
വടിവാളും മറ്റ് ആയുധങ്ങളുമായി വാഹനത്തിൽ എത്തിയ സംഘം കടയിൽ എത്തി സിഗരറ്റ് ചോദിച്ചതിൽ നിന്നാണ് സംഘർഷം ആരംഭിച്ചത് എന്ന് നാട്ടുകാർ പറയുന്നു. ആക്രമണത്തിൽ കാലിന് മുറിവേറ്റ സുരേഷിനെ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
പോലീസ് എത്തുന്നതിന് മുൻപ് പലതവണ വാഹനത്തിൽ ടൗണിൽ എത്തിയ ഇവർ ജനങ്ങൾക്ക് നേരെ വാഹനം ഓടിച്ചു കയറ്റാൻ ശ്രമിച്ചതായും നാട്ടുകാർ പറയുന്നു. ഉളിക്കൽ പോലീസ് സ്ഥലത്ത് എത്തുന്നതിന് മുൻപുതന്നെ പ്രതികൾ കടന്നുകളഞ്ഞതായി നാട്ടുകാർ പറയുന്നു.
ആയുധങ്ങളുമായി എത്തിയ യുവാക്കൾ മദ്യലഹരിയിൽ ആയിരുന്നുവെന്നും സംഘർഷം ഉണ്ടാകാൻ എന്താണ് കാരണം എന്ന് മനസിലാക്കാൻ കഴിഞ്ഞിട്ടില്ല എന്ന് ഉളിക്കൽ സി. ഐ പറഞ്ഞു. പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പരുക്കേറ്റ സുരേഷിന്റെ മൊഴി എടുത്താൽ മാത്രമേ പ്രതികൾ ആരാണെന്നും എന്തിനുവേണ്ടി ആയിരുന്നു ആക്രമണം എന്നും അറിയാൻകഴിയുക ഉള്ളുവെന്നും ഉളിക്കൽ സി. ഐ പറഞ്ഞു.