ജർമ്മൻ സംരംഭങ്ങളുമായി സഹകരിക്കാനൊരുങ്ങി ആറ് കേരള സ്റ്റാര്‍ട്ടപ്പുകള്‍

കൊച്ചി : ജർമനിയിലെ സംരംഭങ്ങളുമായി സഹകരിച്ച് പ്രവർത്തനം വിപുലമാക്കാൻ കേരള സ്റ്റാർട്ടപ് മിഷനിലെ ആറ് സംരംഭങ്ങൾ തയ്യാറെടുക്കുന്നു. ജർമനിയിൽ കേരള സ്റ്റാർട്ടപ് മിഷന്റെ നേതൃത്വത്തിൽ നടത്തിയ സന്ദർശനത്തിലാണ് കമ്പനികളുടെ പ്രവർത്തന വിപുലീകരണത്തിന്റെ സോഫ്റ്റ് ലോഞ്ച് നടത്തിയത്. ഇൻഫ്യൂസറി ഫ്യൂച്ചർ ടെക് ലാബ്സ്, പ്ലേ സ്പോർട്സ്, സ്കീബേർഡ് ടെക്നോളജീസ്, ഫ്യൂസലേജ് ഇന്നൊവേഷൻസ്, ട്രാൻക്വിലിറ്റി ഐഒടി ആൻഡ് ബിഗ് ഡാറ്റ സൊല്യൂഷൻസ്, ടോസിൽ സിസ്റ്റംസ് എന്നിവയുടെ സ്ഥാപകരും മേധാവികളുമാണ് സംഘത്തിലുണ്ടായിരുന്നത്.
ജർമനി നോർത്ത് റൈൻ വെസ്റ്റ്ഫാലിയയിൽ (എൻ.ആർ.ഡബ്ല്യു) ക്രെഫെൽഡ്, എസ്സെൻ, ഡോർട്മുൻഡ്, സോലിഗെൻ, ഡസൽഡ്രോഫ് എന്നീ നഗരങ്ങളാണ് സംഘം സന്ദർശിച്ചത്. ആഗോള ഡിജിറ്റൽ പ്രദർശനത്തിലും വാണിജ്യസഹകരണം വർധിപ്പിക്കുന്ന ചർച്ചകളിലും കൂടിക്കാഴ്ചകളിലും സംഘം പങ്കെടുത്തു. ചർച്ചകൾ നടത്താനും നിക്ഷേപ സാധ്യതാ വിവരങ്ങളറിയാനും ജർമൻ സന്ദർശനം സഹായിച്ചതായി കെ.എസ്.യു.എം സി.ഇ.ഒ അനൂപ് അംബിക പറഞ്ഞു.
ജർമൻ ഇന്ത്യ സ്റ്റാർട്ടപ് എക്സ്ചേഞ്ച് പരിപാടി (ജിൻസെപ്)യുടെ ഭാഗമായിട്ടായിരുന്നു