കുസാറ്റ് വുമണ്‍ സ്റ്റഡി സെന്ററില്‍ റിസര്‍ച്ച് അസോസിയേറ്റ്, റിസര്‍ച്ച് അസിസ്റ്റന്റ് ഒഴിവുകള്‍
കൊച്ചി: ശാസ്ത്ര സാങ്കേതിക സര്‍വകലാശാല വുമണ്‍സ് സ്റ്റഡി സെന്ററില്‍ ഒഴിവുള്ള റിസര്‍ച്ച് അസോസിയേറ്റ്, റിസര്‍ച്ച് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് കരാര്‍ നിയമനത്തിന് സെപ്റ്റംബര്‍ 13ന് രാവിലെ 10.30ന് അഭിമുഖം നടത്തും.
റിസര്‍ച്ച് അസോസിയേറ്റ് നിയമനത്തിന് സോഷ്യല്‍ സയന്‍സിലുള്ള പി.എച്ച്.ഡിയും വുമണ്‍ സ്റ്റഡീസ് അല്ലെങ്കില്‍ ജെന്‍ഡര്‍ സ്റ്റഡീസിലുള്ള പ്രവൃത്തി പരിചയവുമാണ് യോഗ്യത
റിസര്‍ച്ച് അസിസ്റ്റന്റ് നിയമനത്തിന് സോഷ്യല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും വുമണ്‍ സ്റ്റഡീസ് അല്ലെങ്കില്‍ ജെന്‍ഡര്‍ സ്റ്റഡീസിലുള്ള പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം അഭിമുഖത്തില്‍ പങ്കെടുക്കാം. വിശദ വിവരങ്ങള്‍ https://wsc.cusat.ac.in/-ല്‍.
