ഛിന്നഗ്രഹ സാമ്പിളുകളുമായി പേടകം ഭൂമിയിലേക്ക്

ബെന്നു എന്ന ഛിന്നഗ്രഹത്തില്‍ നിന്ന് ഒസിരിസ്- റെക്‌സ് എന്ന ബഹിരകാശ പേടകം ശേഖരിച്ച സാമ്പിളുകള്‍ ഭൂമിയിൽ എത്തിക്കാനുള്ള ദൗത്യത്തിൻ്റെ ഭാഗമായുള്ള മോക്ക് ടെസ്റ്റ് പൂര്‍ത്തിയാക്കിയതായി നാസ.
ബെന്നുവില്‍ നിന്നുള്ള വസ്തുക്കള്‍ 450 കോടി സൗരയൂഥ രൂപീകരണത്തെ കുറിച്ചുള്ള വിവരങ്ങളിലേക്ക് വെളിച്ചം വീശും.
250 ഗ്രാം ഭാരമുള്ള സാമ്പിളുകളാണ് ഒസിരിസ്- റെക്‌സ് പേടകം താഴേക്കിടുന്ന യഥാര്‍ത്ഥ പേടകത്തില്‍ ഉണ്ടാവുക. 2020ല്‍ ബെന്നു ഛിന്നഗ്രഹത്തില്‍ നിന്ന് ശേഖരിച്ച ശിലാ പാളികളാണ് ഇതിലുള്ളത്.
ഒസിരിസ് പേടകമല്ല താഴേക്ക് ഇറങ്ങുന്നത്. പകരം സാമ്പിളുകള്‍ മറ്റൊരു ചെറു പേടകത്തിലാക്കി താഴേക്ക് ഇടുകയാണ് ചെയ്യുക.
സെപ്റ്റംബര്‍ 24 ഇന്ത്യന്‍ സമയം 8.12നാണ് പേടകം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുക. മണിക്കൂറില്‍ 44,000 കിമീ വേഗത്തിൽ ആയിരിക്കും സഞ്ചാരം.