Kannur
മിൽമ പ്ലാന്റ് ഇനി ശ്രീകണ്ഠപുരത്ത്; കണ്ണൂർ യൂണിറ്റിലെ ഉൽപന്നങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചു
കണ്ണൂർ : 44 വർഷം ജില്ലയിൽ പാലും പാലുൽപന്നങ്ങളും വിതരണം ചെയ്ത പൊടിക്കുണ്ടിലെ മിൽമ കണ്ണൂർ ഡെയറി ഓർമയിലേക്ക്. യൂണിറ്റിലെ ഉൽപന്നങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ ഇന്നലെ അവസാനിപ്പിച്ചു. ഇന്നു മുതൽ ശ്രീകണ്ഠപുരത്തെ മലയോര ഡെയറിയിൽ ജില്ലയിലെ മുഴുവൻ പാലും സംഭരിച്ചു സംസ്കരിക്കും.
കെട്ടിടങ്ങളുടെ കാലപ്പഴക്കം, സ്ഥലപരിമിതി, ജല ദൗർലഭ്യം തുടങ്ങിയ പ്രയാസങ്ങൾ കാരണമാണു പ്രവർത്തനം അവസാനിപ്പിക്കുന്നത്. കണ്ണൂർ യൂണിറ്റിലെ മുഴുവൻ ജീവനക്കാരെയും ശ്രീകണ്ഠപുരത്തേക്കു മാറ്റും.1979ൽ ദേശീയപാതയ്ക്കു സമീപം പൊടിക്കുണ്ടിൽ 4 ഏക്കർ സർക്കാർ ഭൂമി പാട്ടത്തിനെടുത്താണു പ്ലാന്റ് നിർമിച്ചത്.
കേരള ലൈവ് സ്റ്റോക്ക് ഡവലപ്മെന്റ് ആൻഡ് മിൽക്ക് മാർക്കറ്റിങ് ബോർഡിനു കീഴിലായിരുന്നു പ്രവർത്തനം. പിന്നീട് 1984ൽ യൂണിറ്റ് മിൽമ ഏറ്റെടുത്തു. 1990ൽ മലബാർ മേഖല യൂണിയൻ ഏറ്റെടുത്തു. 10,000 ലീറ്റർ സംഭരണശേഷിയായിരുന്നു തുടക്കത്തിൽ പ്ലാന്റിനുണ്ടായിരുന്നത്.
പിന്നീട് 1984ൽ 40,000 ലീറ്ററും 2000ൽ ഒരു ലക്ഷം ലീറ്ററായും സംഭരണശേഷി വർധിപ്പിച്ചു.ക്ഷീര കർഷകരിൽ നിന്നു പാൽ സംഭരിച്ച് വിതരണം മാത്രമായിരുന്നു ആദ്യ കാലത്ത് പ്ലാന്റിൽ നടന്നിരുന്നതെങ്കിൽ പിന്നീട് തൈര്, കട്ടി മോര്, നെയ്യ്, സംഭാരം, മിൽക്ക് ലോലി തുടങ്ങിയവയിലേക്കും ഉൽപാദനം വ്യാപിപ്പിച്ചു.മൂല്യവർധിത ഉൽപന്ന പ്ലാന്റാക്കി മാറ്റും പാൽ സംഭരണ സംസ്കരണ പ്രവർത്തനങ്ങൾ നിർത്തിയെങ്കിലും ശ്രീകണ്ഠപുരം ഡെയറിയി നിന്നു പാലും പാലുൽപന്നങ്ങളും കണ്ണൂർ യൂണിറ്റിലേക്കു കൊണ്ടുവന്നു ടൗണിലും സമീപ പ്രദേശങ്ങളിലും വിൽപന നടത്തും. സമീപഭാവിയിൽ കെട്ടിടം അറ്റകുറ്റപ്പണി നടത്തി ബേക്കറി അധിഷ്ടിത മൂല്യവർധിത ഉൽപന്ന പ്ലാന്റാക്കി മാറ്റാനും ആലോചനയുണ്ട്.
കൂടാതെ യാത്രക്കാർക്കു ഭക്ഷണം കഴിക്കാനുള്ള സംവിധാനമെന്ന നിലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡ്രൈവ് ഇൻ പാർലറും ഒരുക്കും.ശ്രീകണ്ഠപുരത്തേത് അത്യാധുനിക പ്ലാന്റ്
ജില്ലയിലെ പാൽ ഉൽപാദനത്തിന്റെ 75 ശതമാനവും മലയോര മേഖലയിലായതിനാലാണു ശ്രീകണ്ഠപുരത്ത് 2017ൽ മലയോര ഡെയറി ആരംഭിച്ചത്.
സംസ്ഥാനപാതയോടു ചേർന്നു തൃക്കടമ്പിൽ 15 ഏക്കർ സ്ഥലത്താണു പ്ലാന്റ് പ്രവർത്തിക്കുന്നത്. ഒരു ലക്ഷം ലീറ്റർ പാൽ സംഭരണ സംസ്കരണശേഷിയുള്ള പ്ലാന്റാണ് ഇവിടെയുള്ളത്. 3 മാസം വരെ സാധാരണ ഊഷ്മാവിൽ സൂക്ഷിച്ചാലും കേടാകാത്ത പാൽ ഉൽപന്നമായ യുഎച്ച്ടി മിൽക്കിന്റെ ഉൽപാദന പ്ലാന്റും സംസ്ഥാനത്ത് ശ്രീകണ്ഠപുരത്തു മാത്രമാണുള്ളത്.
നവീകരിച്ച പാർലർ ഉദ്ഘാടനം
കണ്ണൂർ : മിൽമ ഡയറി വിടവാങ്ങൽ ചടങ്ങും ക്യാംപസിൽ നവീകരിച്ച പാർലർ ഉദ്ഘാടനവും മിൽമ ചെയർമാൻ കെ.എസ്.മണി നിർവഹിച്ചു. മാനേജിങ് ഡയറക്ടർ പി.മുരളി അധ്യക്ഷത വഹിച്ചു.
Kannur
കണ്ണൂർ ആറളം ഫാം 13-ാം ബ്ലോക്കിൽ വീട്ടുമുറ്റത്തെത്തിയ കാട്ടാനയെ വനപാലകസംഘം തുരത്തി
കണ്ണൂർ : ആറളം ഫാം 13-ാം ബ്ലോക്കിൽ വീട്ടിന് സമീപം എത്തിയ കാട്ടാനയെ വനം വകുപ്പ് ആർ.ആർ.ടി. സംഘം തുരത്തി. ബ്ലോക്ക് 13-ലെ കറുപ്പന്റെ വീട്ടുമുറ്റത്താണ് ആന എത്തിയത്.വനപാലകസംഘം എത്തിയതിനാൽ വൻ അപകടം ഒഴിവായി. ആറളം ഫാമിൽ പുനരധിവാസ മേഖലയിൽ വീടുകൾക്ക് സമീപം കാട്ടാനകൾ തമ്പടിക്കുന്നത് പതിവാകുകയാണ്. ആനയെ കണ്ടതോടെ വീട്ടുകാർ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.
Kannur
കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിൽ ജൂനിയർ റസിഡന്റ് തസ്തികയിൽ ഒഴിവ്
കണ്ണൂർ: സർക്കാർ മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളിലായി ജൂനിയർ റസിഡന്റ്/ ട്യൂട്ടർ തസ്തികയിൽ ഒഴിവുണ്ട്. ജനുവരി 28ന് രാവിലെ 11 മണിക്ക് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂ മുഖേനയാണ് നിയമനം.എം.ബി.ബി.എസ് കഴിഞ്ഞ് ടി.സി.എം.സി റജിസ്ട്രേഷൻ നേടിയിരിക്കണം. താൽപര്യമുള്ളവർ, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും, ആയതിന്റെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം വാക് ഇൻ ഇന്റർവ്യൂവിന് അരമണിക്കൂർ മുമ്പെങ്കിലും പ്രിൻസിപ്പാൾ ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.നിയമനം കരാർ അടിസ്ഥാനത്തിൽ ആയിരിക്കും. gmckannur.edu.in എന്ന സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ വിശദാംശങ്ങൾ ലഭ്യമാണ്.
Kannur
തളിപ്പറമ്പ് കുപ്പത്ത് ദേശീയ പാത നിര്‍മാണത്തിന് എത്തിച്ച ക്രെയിൻ കവർന്നു
തളിപ്പറമ്പ് : കുപ്പത്ത് ക്രെയിൻ കവർന്നു. ദേശീയ പാതയുടെ നിര്‍മാണത്തിന് എത്തിച്ച മേഘ എഞ്ചിനിയറിംഗിൻ്റെ ക്രെയിനാണ് കവർന്നത്.ഇന്നലെ പുലര്‍ച്ചെ ഒന്നോടെ കുപ്പം ദേശീയ പാതയോരത്ത് നിന്നും രണ്ടംഗ സംഘം ക്രെയിന്‍ കടത്തി കൊണ്ട് പോയി എന്നാണ് പരാതി.25 ലക്ഷം രൂപ വിലവരുന്ന എ.സി.ഇ കമ്പനിയുടെ 2022 മോഡൽ ക്രെയിൻ ആണ് മോഷണം പോയത്. സൈറ്റ് എഞ്ചിനീയര്‍ന്റെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.18ന് രാത്രി 11 വരെ നിർമാണ ജോലിക്ക് ഉപയോഗിച്ച ക്രെയിന്‍ കുപ്പം എം.എം.യു.പി സ്‌കൂൾ മതിലിനോട് ചേര്‍ന്ന് നിർത്തിയിട്ടതായിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു