കീഴ്‌പ്പള്ളിയിൽ കറവപ്പശുക്കളെ വിഷംവെച്ച് കൊന്നതായി പരാതി

ഇരിട്ടി : കീഴ്‌പ്പള്ളി വിയറ്റ്‌നാമിൽ കറവപ്പശുക്കളെ വിഷംവെച്ച് കൊന്നതായി പരാതി. നാണത്ത് അസീസ്, റംലത്ത് എന്നിവരുടെ മേയാൻ വിട്ട പശുക്കളെയാണ് റബർതോട്ടത്തിൽ ചത്തനിലയിൽ കണ്ടെത്തിയത്. ഇവരുടെ വീടിനടുത്ത റബർ തോട്ടം നടത്തിപ്പുകാരൻ പശുക്കളെ കൊല്ലാൻ വിഷം വെച്ചതായി ഇരുവരും ആറളം പൊലീസിൽ പരാതി നൽകി. കീഴ്‌പ്പള്ളി പൊലീസ് കേസെടുത്തു. ആറളം എസ്.ഐ സതീഷ് കുമാറിന്റെ സാന്നിധ്യത്തിൽ വെറ്ററിനറി ഡോക്ടർ വിൻസിയുടെ നേതൃത്വത്തിൽ പശുക്കളെ പോസ്റ്റ്മോർട്ടം നടത്തി.