Connect with us

Social

വീഡിയോയില്‍ നിന്ന് ഹൈ ക്വാളിറ്റി ചിത്രങ്ങള്‍ പകര്‍ത്താം; പുത്തന്‍ ഫീച്ചറുമായി ഗൂഗിള്‍ ക്രോം

Published

on

Share our post

ഗൂഗിള്‍ ക്രോം ബ്രൗസറില്‍ യൂട്യൂബ് പോലുള്ള വെബ്‌സൈറ്റുകളില്‍ നിന്നുള്ള വീഡിയോകളില്‍ നിന്നും എച്ച്ഡി ഗുണമേന്മയുള്ള ചിത്രങ്ങള്‍ പകര്‍ത്താന്‍ സഹായിക്കുന്ന പുതിയ ഫീച്ചര്‍ പ്രഖ്യാപിച്ച് ഗൂഗിള്‍. വീഡിയോകളുടെ സഹായത്തോടെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആ വീഡിയോകളില്‍ നിന്ന് എളുപ്പത്തില്‍ സ്‌ക്രീന്‍ഷോട്ട് എടുക്കുന്നതിന് സഹായിക്കുകയാണ് പുതിയ ഫീച്ചറിന്റെ പ്രധാനലക്ഷ്യം.

മുമ്പ് ഇതിനായി കീബോര്‍ഡിലെ പ്രിന്റ് സ്‌ക്രീന്‍ ബട്ടനോ ഓപ്പെര പോലുള്ള ബ്രൗസറുകള്‍ നല്‍കുന്ന സ്‌നാപ്‌ഷോട്ട് പോലുള്ള ഓപ്ഷനുകളോ ഉപയോഗിച്ച് മാത്രമേ വീഡിയോകളില്‍ നിന്ന് ചിത്രങ്ങള്‍ പകര്‍ത്താന്‍ സാധിക്കുമായിരുന്നുള്ളു.

എന്നാല്‍ പുതിയ ഫീച്ചര്‍ ക്രോം ബ്രൗസറില്‍ തന്നെ ഇന്‍ബില്‍റ്റായി ഈ സൗകര്യം എത്തിക്കുന്നു. ക്രോമിയം അടിസ്ഥാനമാക്കിയുള്ള മറ്റ് ബ്രൗസറുകളിലും ഈ സൗകര്യം ലഭ്യമാകും. നിലവില്‍ യൂട്യബ്, ഗൂഗിള്‍ ഫോട്ടോസ്, വീഡിയോസ് എന്നിവയിലാണ് ഈ സൗകര്യം ലഭിക്കുക.

പുതിയ സൗകര്യം ഉപയോഗിച്ച് എങ്ങനെ വീഡിയോയില്‍ നിന്ന് ചിത്രങ്ങള്‍ പകര്‍ത്താം

ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ ആദ്യം കണ്ടു കൊണ്ടിരിക്കുന്ന വീഡിയോയില്‍ ചിത്രം പകര്‍ത്തേണ്ട ഭാഗത്തെത്തുമ്പോള്‍ പോസ് ചെയ്യുക. ശേഷം റൈറ്റ് ക്ലിക്ക് ചെയ്ത് ‘Copy Video Frame’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ഇതുവഴി ആ ഭാഗം കോപ്പി ചെയ്യപ്പെട്ടിട്ടുണ്ടാവും. ഇത് നേരെ ഫോട്ടോഷോപ്പ്, ഫോട്ടോ പീ പോലുള്ള എതെങ്കിലും ഫോട്ടോ എഡിറ്റിങ് ആപ്പില്‍ പേസ്റ്റ് ചെയ്ത് ആവശ്യമുള്ള മാറ്റങ്ങള്‍ വരുത്തി സേവ് ചെയ്യാം.

കണ്ടുകൊണ്ടിരുന്ന വീഡിയോയുടെ അതേ റസലൂഷനില്‍ തന്നെയുള്ള ചിത്രമാണ് ഈ രീതിയില്‍ കോപ്പി ചെയ്യപ്പെടുക എന്നത് ഈ സംവിധാനത്തിന്റെ വലിയൊരു പ്രത്യേകതയാണ്. കാരണം സാധാരണ പ്രിന്റ് സ്‌ക്രീന്‍ ബട്ടന്‍ വഴി ചിത്രങ്ങള്‍ പകര്‍ത്തുമ്പോള്‍ നിങ്ങളുടെ കംപ്യൂട്ടര്‍ സ്‌ക്രീനിന്റെ റസലൂഷനിലുള്ള ചിത്രമാണ് ലഭിക്കുക. പുതിയ സൗകര്യം ഉപയോഗിച്ച് ചിത്രം കോപ്പി ചെയ്യുമ്പോള്‍ 4കെ വീഡിയോ ആണ് എങ്കില്‍ 4കെ റസലൂഷനിലുള്ള ചിത്രമായിരിക്കും കോപ്പി ചെയ്യപ്പെടുക.


Share our post

Social

വാട്‌സ്ആപ്പ് വഴി എല്‍.ഐ.സി പ്രീമിയം അടക്കാം

Published

on

Share our post

വാട്‌സ്ആപ്പ് ബോട്ട് വഴി പ്രീമിയം അടയ്ക്കാനുള്ള സൗകര്യമൊരുക്കി പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍.ഐ.സി. ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനായി പ്രീമിയം അടക്കാനും രസീതുകള്‍ ലഭ്യമാക്കാനും ഇതുവഴി സാധിക്കും. എല്‍.ഐ.സി കസ്റ്റമര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പ്രീമിയം അടയ്‌ക്കേണ്ട പോളിസികളുടെ വിശദാംശങ്ങള്‍ 8976862090 എന്ന വാട്‌സ്ആപ്പ് നമ്പറില്‍ പരിശോധിക്കാം. തുടര്‍ന്ന് വാട്‌സ്ആപ്പ് ബോട്ടില്‍ യു പി ഐ, നെറ്റ് ബാങ്കിങ്, കാര്‍ഡുകള്‍ വഴി പ്രീമിയം തുക അടയ്ക്കാമെന്ന് എല്‍ ഐ സി വാര്‍ത്ത കുറിപ്പിലൂടെ അറിയിച്ചു.


Share our post
Continue Reading

Social

വാട്‌സാപ്പ് സന്ദേശങ്ങള്‍ക്ക് ഇനി സ്റ്റിക്കര്‍ റിയാക്ഷനും ; പുതിയ അപ്‌ഡേറ്റ് ഉടന്‍

Published

on

Share our post

വാട്‌സാപ്പ് സന്ദേശങ്ങള്‍ക്ക് ഇമോജി റിയാക്ഷനുകള്‍ നല്‍കുന്നത് പോലെ ഇനി മുതല്‍ സ്റ്റിക്കര്‍ റിയാക്ഷനുകളും നല്‍കാം. ഈ ഫീച്ചര്‍ ഉടന്‍ തന്നെ ലഭ്യമാകുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. 2024 ല്‍ ആണ് വാട്‌സാപ്പ് ഇമോജി റിയാക്ഷനുകള്‍ അവതരിപ്പിക്കുന്നത്,എന്നാല്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട രീതിയിലും, രസകരമായും പ്രതികരണങ്ങള്‍ നടത്താന്‍ സ്റ്റിക്കറുകള്‍ സഹായിക്കും എന്നാണ് കമ്പനി പറയുന്നത്. ഇതേ ഫീച്ചര്‍ ഇന്‍സ്റ്റഗ്രാം മുന്‍പേ അവതരിപ്പിച്ചിട്ടുണ്ട്, പക്ഷേ iOS-ല്‍ മാത്രമായിരുന്നു ലഭ്യമായിരുന്നത്. ഇപ്പോള്‍ പുറത്തുവരുന്ന വാട്‌സാപ്പ് ബീറ്റ റിപ്പോര്‍ട്ട് അനുസരിച്ച്, ഈ ഫീച്ചര്‍ ആന്‍ഡ്രോയിഡിലും ,iOS-ലും ലഭിക്കും. വാട്‌സാപ്പിന്റെ ഒഫീഷ്യല്‍ സ്റ്റിക്കര്‍ സ്റ്റോറില്‍ നിന്നോ , തേഡ് പാര്‍ട്ടി ആപ്പുകളില്‍ നിന്നോ സ്റ്റിക്കറുകള്‍ ഡൗണ്‍ലോഡ് ചെയ്ത് സന്ദേശങ്ങള്‍ക്ക് റിയാക്ഷനായി അയക്കാം. ഫോണുകളില്‍ മുന്‍പേ ഡൗണ്‍ലോഡ് ചെയ്തിട്ടുള്ള സ്റ്റിക്കറുകളും ഉപയോഗിക്കാവുന്നതാണ്. സ്റ്റിക്കര്‍ റിയാക്ഷന്‍ ഫീച്ചര്‍ നിലവില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്, പുതിയതായി എത്തുന്ന വാട്ട്സ്ആപ്പ് അപ്ഡേറ്റില്‍ ഈ ഫീച്ചര്‍ ലഭ്യമാകും.


Share our post
Continue Reading

Social

ചാറ്റുകള്‍, കോളുകള്‍, ചാനലുകള്‍; ഒരു കൂട്ടം പുത്തന്‍ ഫീച്ചറുകളുമായി വാട്‌സാപ്പ്

Published

on

Share our post

പുതിയ ഒരു കൂട്ടം അപ്‌ഡേറ്റുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സാപ്പ്. ചാറ്റുകള്‍, കോളുകള്‍, ചാനല്‍ തുടങ്ങിയ ഫീച്ചറുകളുടെ അനുഭവം മെച്ചപ്പെടുത്തും വിധമാണ് പുതിയ മാറ്റങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ടെലഗ്രാം, ഡിസ്‌കോര്‍ഡ് തുടങ്ങിയ വിപണിയിലെ എതിരാളികളെ വെല്ലുവിളിച്ചുകൊണ്ടാണ് പുതിയ നീക്കം.പുതിയ അപ്‌ഡേറ്റിലെ പ്രധാന മാറ്റം ഗ്രൂപ്പ് ചാറ്റുകള്‍ക്ക് മുകളില്‍ പ്രത്യക്ഷപ്പെടുന്ന ‘ഓണ്‍ലൈന്‍’ ഇന്‍ഡിക്കേറ്ററാണ്. ഗ്രൂപ്പില്‍ എത്രപേര്‍ ഓണ്‍ലൈനിലുണ്ടെന്ന് കാണിക്കുന്നതാണിത്. ചില നോട്ടിഫിക്കേഷനുകള്‍ ഹൈലൈറ്റ് ചെയ്യാനുള്ള സൗകര്യമാണ് മറ്റൊന്ന്. ഇതിനായി ‘നോട്ടിഫൈ ഫോര്‍’ എന്നൊരു സെറ്റിങ്‌സ് ഓപ്ഷന്‍ കൂടി കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഹൈലൈറ്റ്‌സ് തിരഞ്ഞെടുത്താല്‍ പ്രത്യേകം നോട്ടിഫിക്കേഷനുകള്‍ക്ക് പ്രാധാന്യം നല്‍കി കാണിക്കാന്‍ സാധിക്കും. ഉദാഹരണത്തിന് നിങ്ങളെ മെന്‍ഷന്‍ ചെയ്യുന്ന നോട്ടിഫിക്കേഷനുകള്‍, നിങ്ങളുടെ സന്ദേശങ്ങള്‍ക്ക് റിപ്ലൈ ചെയ്യുമ്പോള്‍, സേവ്ഡ് കോണ്‍ടാക്റ്റില്‍ നിന്നുള്ള മെസേജുകള്‍ തുടങ്ങി വിവിധ വിഭാഗങ്ങളായി നോട്ടിഫിക്കേഷനുകളെ വേര്‍തിരിച്ച് പ്രാധാന്യം നല്‍കാം. അല്ലെങ്കില്‍ എല്ലാ നോട്ടിഫിക്കേഷനുകളും അനുവദിക്കാം.

ഐഫോണില്‍ ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്യാനും അയക്കാനും കഴിയുന്ന ഓപ്ഷനാണ് മറ്റൊന്ന്. ചാറ്റ് വിന്‍ഡോയിലെ അറ്റാച്ച്‌മെന്റ് ഓപ്ഷനില്‍ ഇതിനായുള്ള ഓപ്ഷന്‍ ലഭ്യമാവും. ഐഫോണ്‍ ഉപഭോക്താക്കള്‍ക്കായി തന്നെ മറ്റൊരു സൗകര്യം കൂടി മെറ്റ അനുവദിച്ചു. ഇനിമുതല്‍ ഐഫോണില്‍ ഡിഫോള്‍ട്ട് മെസേജിങ് ആപ്ലിക്കേഷനായും കോളിങ് ആപ്പ് ആയും വാട്‌സാപ്പ് ഉപയോഗിക്കാനാവും. വീഡിയോകോളുകള്‍ വിരലുകള്‍ ഉപയോഗിച്ച് സൂം ചെയ്യാനുള്ള സൗകര്യവും ഐഫോണിലെ വാട്‌സാപ്പില്‍ ലഭിക്കും.വീഡിയോകോളിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തിയിട്ടുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതുവഴി കോള്‍ ഡ്രോപ്പ് ആവുന്നതും നിശ്ചലമാകുന്നതും ഇല്ലാതാവും.

ഗ്രൂപ്പ് ചാറ്റുകളില്‍ ഇവന്റുകള്‍ ക്രിയേറ്റ് ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്. ഇനിമുതല്‍ രണ്ട് പേര്‍ തമ്മിലുള്ള ചാറ്റിലും ഇവന്റ് ക്രിയേറ്റ് ചെയ്യാനാവും. ആര്‍എസ് വിപി ഓപ്ഷനില്‍ മേ ബീ എന്നൊരു ഓപ്ഷനും നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം ഇവന്റുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ നല്‍കാനുള്ള ഓപ്ഷനും വാട്‌സാപ്പ് കോള്‍ ലിങ്ക് ഉള്‍പ്പെടുത്താനുള്ള സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. വാട്‌സാപ്പ് ചാനല്‍ ഫീച്ചറില്‍ മൂന്ന് അപ്‌ഡേറ്റുകളാണ് അവതരിപ്പിച്ചത്. അഡ്മിന്‍മാര്‍ക്ക് ഇനി ചെറിയ വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്ത് ഫോളോവര്‍മാര്‍ക്ക് പങ്കുവെക്കാനാവും. ചാനലിലേക്കുള്ള പ്രത്യേക ക്യുആര്‍കോഡ് നിര്‍മിച്ച് പങ്കുവെക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ചാനലുകളിലെ ശബ്ദസന്ദേശങ്ങളുടെ ടെക്സ്റ്റ് സമ്മറിയും കാണാം.


Share our post
Continue Reading

Trending

error: Content is protected !!