എസ്.ബി.ഐയില്‍ അപ്രന്റീസ്; ബിരുദക്കാര്‍ക്ക് അവസരം 6160 ഒഴിവുകള്‍
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അപ്രന്റീസ് ഒഴിവുകളിലേക്ക് സെപ്റ്റംബര്‍ 21 വരെ അപേക്ഷിക്കാം. www.sbi.co.in/careers വഴി അപേക്ഷിക്കാം. 6160 ഒഴിവുകളാണുള്ളത്. കേരളത്തില്‍ 424 ഒഴിവുണ്ട്.
അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദം നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപ്രന്റീസ്ഷിപ്പിന് അപേക്ഷിക്കാം. 20-28 വയസിനിടയില്‍ പ്രായമുള്ളവര്‍ക്കാണ് യോഗ്യത. ഉദ്യോഗാര്‍ഥി നാഷണല്‍ അപ്രന്റീസ്ഷിപ്പ് പ്രൊമോഷന്‍ സ്‌കീം (NAPS) അഭിരുചി പരീക്ഷയില്‍ യോഗ്യത നേടിയിരിക്കണം. 15000 രൂപ സ്റ്റൈപന്റായി ലഭിക്കും. ഒരു വര്‍ഷമാണ് കാലാവധി
ജനറല്‍/OBC/ EWS വിഭാഗക്കാര്‍ക്ക് 300 രൂപയാണ് ഫീസ്. ഒക്ടോബറിലോ നവംറിലോ ഓണ്‍ലൈനായി പരീക്ഷ നടത്തും. ഏത് സംസ്ഥാനത്തേക്കാണോ അപേക്ഷിക്കുന്നത് അവിടുത്തെ പ്രാദേശികഭാഷയില്‍ ഉദ്യോഗാര്‍ഥിക്ക് പ്രാവീണ്യമുണ്ടായിരിക്കണം (അസമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, കൊങ്കണി, മലയാളം, മണിപ്പൂരി, മറാത്തി, ഒറിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു, ഇംഗ്ലീഷ്, ഹിന്ദി)
60 മിനിറ്റ് ദൈര്‍ഘ്യമുള്ള പരീക്ഷയില്‍ ജനറല്‍/ഫിനാന്‍ഷ്യല്‍ അവയര്‍നസ്, ജനറല്‍ ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ് ആന്‍ഡ് റീസണിംഗ് എബിലിറ്റി, കമ്പ്യൂട്ടര്‍ ആപ്റ്റിറ്റിയൂഡ് എന്നീ നാല് വിഭാഗങ്ങളുണ്ടാകും. ഓരോ വിഭാഗത്തിലും 1 മാര്‍ക്കിന്റെ 25 ചോദ്യങ്ങള്‍ ഉണ്ടാകും.
ഓരോ വിഭാഗത്തിനും 15 മിനിറ്റ് ആണ് സമയപരിധി. വിശദവിജ്ഞാപനത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക.