ഷാജൻ സ്കറിയക്കെതിരെ വീണ്ടും കേസ്

കൊച്ചി: മറുനാടൻ മലയാളി ഓൺലൈൻ ഉടമയും എഡിറ്ററുമായ ഷാജൻ സ്കറിയക്കെതിരെ കേസെടുത്ത് പൊലീസ്. പൊലീസിന്റെ വയർലെസ് സന്ദേശം ചോർത്തിയെന്ന പരാതിയിൽ ആണ് പുതിയ കേസ്. മുമ്പ് വിവിധ കേസുകളിൽ ജാമ്യം നേടിയ ഷാജനെതിരെയാണ് വീണ്ടും കേസുമായി പൊലീസ് രംഗത്തെത്തുന്നത്.
2019 ൽ കൊവിഡ് കാലത്ത് പൊലീസിന്റെ ഗ്രൂപ്പിൽ നിന്ന് വയർലെസ് സന്ദേശം പുറത്തുപോയത് വാർത്ത നൽകിയിരുന്നു.
ഈ സംഭവത്തിൽ പൊലീസിന്റെ രഹസ്യ സ്വഭാവമുള്ള സന്ദേശങ്ങൾ ചോർത്തി എന്നാരോപിച്ചു കൊണ്ട് പുതിയ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പൊലീസ് ഉദ്യോഗസ്ഥന്റെ പരാതിയിലാണ് ആലുവ പൊലീസ് കേസെടുത്തിട്ടുള്ളത്.