കണ്ണൂരിൽ യുവാവിനെ വെട്ടിപരിക്കേൽപ്പിക്കുകയും വീട് തകർക്കുകയും ചെയ്ത സംഭവം; പ്രതികള്‍ പിടിയിൽ

കണ്ണൂർ: കണ്ണൂർ ചാലാട് മണലിൽ യുവാവിനെ വെട്ടിപരിക്കേൽപ്പിക്കുകയും വീടുതകർക്കുകയും ചെയ്ത സംഭവത്തിൽ പ്രതികള്‍ പിടിയിൽ. മണൽ സ്വദേശി നിഖിലിനാണ് വെട്ടേറ്റത്.
ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. മുഴുപ്പിലങ്ങാട് സ്വദേശികളായ രാജേന്ദ്രൻ, സൽനേഷ്, രാധാകൃഷ്ണൻ, ശ്രീകുമാർ എന്നിവരാണ് പിടിലായത്.
വെട്ടേറ്റ നിഖിൽ ക്രിമിനൽ പശ്ചാത്തലമുളളയാളാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കണ്ണൂർ ടൗൺ സി.ഐയും സംഘവുമാണ് പ്രതികളെ പിടികൂടിയത്. പ്രതികളിൽ നിന്നും രണ്ട് വാളുകള്‍ കണ്ടെടുത്തു.