വിസ്മയം തീർക്കാൻ സൂപ്പർ ബ്ലൂ മൂൺ പ്രതിഭാസം ഇന്ന്; രാത്രി എട്ടുവരെ കാണാം

Share our post

തിരുവനന്തപുരം : ആകാശക്കാഴ്ചകളിൽ വീണ്ടും വിസ്മയം തീർക്കാൻ സൂപ്പർ ബ്ലൂ മൂൺ പ്രതിഭാസം വരുന്നു. ഈസ്റ്റേൺ ഡേലൈറ്റ് ടൈം പ്രകാരം ഈ മാസത്തെ രണ്ടാമത്തെ സൂപ്പർ മൂണാണ് ബുധനാഴ്ച മുതൽ വ്യാഴാഴ്ചവരെ ദൃശ്യമാകുന്നത്. ഈ വർഷത്തെ ആദ്യത്തെ സൂപ്പർമൂൺ പ്രതിഭാസമാണിത്. മാസത്തിൽ രണ്ടുതവണ വരുന്ന പൂർണചന്ദ്ര പ്രതിഭാസത്തെയാണ് ബ്ലൂ മൂൺ എന്ന് പറയുന്നത്. ചന്ദ്രൻ അതിന്റെ ഭ്രമണപഥത്തിൽ ഭൂമിയോട് ഏറ്റവും അടുത്തുനിൽക്കുന്ന ഘട്ടത്തിലാണ് ഇത് സംഭവിക്കുന്നത്. ഈ സമയത്ത് ചന്ദ്രൻ സാധാരണയെക്കാൾ ഏറെ വലുപ്പത്തിലും വെളിച്ചത്തിലും കാണാൻ‌ കഴിയും. ബ്ലൂ മൂണിനൊപ്പം ശനിഗ്രഹത്തെയും വ്യാഴാഴ്ച കാണാനായേക്കും.

ഓണാഘോഷത്തോടനുബന്ധിച്ച് ബ്ലൂ മൂൺ കാണാൻ അവസരം ഒരുക്കി സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം. പി.എം.ജി.യി.ലുള്ള ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ വ്യാഴാഴ്ച രാത്രി എട്ടുവരെ വാനനിരീക്ഷണ സൗകര്യം ലഭ്യമാക്കുമെന്ന് ഡയറക്ടർ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!