വഞ്ചിയം സ്വദേശിക്ക് ഓണ സമ്മാനമായി സ്നേഹവീട്

ചന്ദനക്കാംപാറ: തലശ്ശേരി അതിരൂപത ടീച്ചേഴ്സ് ഗിൽഡിന്റെയും ചന്ദനക്കാംപാറ ഇടവകയുടെയും അഭ്യുദയകാംക്ഷികളുടെയും നേതൃത്വത്തിൽ നിർമിച്ച സ്നേഹവീട് ഓണ സമ്മാനമായി വഞ്ചിയം സ്വദേശിക്ക് കൈമാറി.
വീടിന്റെ താക്കോൽ കൈമാറ്റവും ആശീർവാദവും തലശ്ശേരി അതിരൂപത കോർപറേറ്റ് മാനേജർ ഫാ.മാത്യു ശാസ്താംപടവിൽ നിർവഹിച്ചു.
പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ അധ്യക്ഷത വഹിച്ചു. ചന്ദനക്കാംപാറ ചെറുപുഷ്പം പള്ളി വികാരി ഫാ. ജോസഫ് ചാത്തനാട്ട്, പൈസക്കരി ഫൊറോന വികാരി ഫാ. നോബിൾ ഓണംകുളം, ചെറുപുഷ്പം ഹൈസ്കൂൾ പ്രധാനാധ്യാപകൻ റോയി ഏബ്രഹാം, തോമസ് മാത്യു, ബെന്നി പുത്തൻ നട, അഗസ്റ്റിൻ ജോസഫ്, മാത്യു ജോസഫ്, മഞ്ജുഷ മാത്യു, ബെന്നി ഫിലിപ് എന്നിവർ പ്രസംഗിച്ചു.