Kannur
കേക്ക് നിർമ്മാണം പഠിച്ചാലോ; 100% സൗജന്യമായി താമസവും ഭക്ഷണവും ഉള്‍പ്പെടെ

സർക്കാരിന്റെ നിയന്ത്രണത്തിൽ പ്രവൃത്തിക്കുന്നതും കാനറാ ബാങ്ക് , SDME ട്രസ്റ്റ് തുടങ്ങിയവരുടെ നിയന്ത്രണത്തിൽ വരുന്നതുമായ RUDSET Institute (കാഞ്ഞിരങ്ങാട്, തളിപ്പറമ്പ്) നൽകുന്ന 06 ദിവസം നീണ്ടു നിൽക്കുന്ന തികച്ചും സൗജന്യമായ കേക്ക് നിർമ്മാണ പരിശീലനത്തിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി 12 സെപ്തംബര്‍ 2023 ക്ളാസുകൾ ആരംഭിക്കുന്നത് 2023 സെപ്തംബര്‍ അവസാന വാരം. അപേക്ഷിക്കേണ്ടുന്ന ലിങ്ക് ഈ സന്ദേശത്തിന്റെ അടിഭാഗത്ത് ആയി കൊടുത്തിരിക്കുന്നു.
എന്ത് കൊണ്ട് റൂഡ്‌സെറ്റിലെ സംരംഭകത്വ പരിശീലനം വ്യത്യസ്തമാകുന്നു
+ സ്വയം തൊഴിലുമായി ബന്ധപ്പെട്ട ഇന്ത്യയിൽ എവിടെയും സ്വീകരിക്കപ്പെടുന്ന സർട്ടിഫിക്കറ്റ് നൽകുന്നു.
+ 100% സൗജന്യ പരിശീലനം, താമസം & ഭക്ഷണം.
+ പ്രാക്റ്റിക്കൽ അധിഷിഠിത പരിശീലനം.
+ അവധി ദിവസങ്ങൾ ഉണ്ടാകുന്നത് അല്ല
+ വിദഗ്ദ്ദരായ അധ്യാപകർ ക്ളാസുകൾ കൈകാര്യം ചെയ്യുന്നു.
+ ബാങ്ക് വായ്പ ആവിശ്യമുള്ളവരെ കൃത്യമായി മാർഗ നിർദ്ദേശം നൽകി ബാങ്കിലേക്ക് റെക്കമെന്റ് ചെയുന്നു.
പരിശീലന വിഷയം
+ vanila , chocolate, Black Forest, White Forest, Red Velvet, Vancho, Nutty Bubble, Milky Mist, Tea Cakes, Butter Scotch, Fresh Fruit Cake തുടങ്ങിയ നിരവധി കേക്കുകള്‍ പ്രാക്ടിക്കല്‍ ആയി പഠിപ്പിക്കുന്നു.
+ ബിസിനസ് ക്ളാസുകൾ
+ ബാങ്കിങ് ക്ളാസുകൾ
+ വ്യക്തിത്വ വികസന പരിശീലനം
അപേക്ഷകർ ശ്രദ്ധിക്കുക
+ കേരളത്തില്‍ താമസിക്കുന്ന വ്യക്തികള്‍ക്ക് അപേക്ഷിക്കാം
+ അപേക്ഷകർ 18നും 45നും ഇടയിൽ പ്രായമുള്ളവരായിരിക്കണം
+ APL /BPL വ്യത്യാസം ഇല്ലാതെ അപേക്ഷിക്കാം.
+ മുൻഗണന ഉള്ളവർ : BPL റേഷൻ കാർഡിൽ പേരുള്ളവർ അല്ലെങ്കിൽ കുടുംബശ്രീ /SHG അംഗമോ കുടുംബശ്രീ /SHG അംഗത്തിന്റെ കുടുംബാംഗമോ ആയിരിക്കണം അല്ലെങ്കിൽ തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് കുറഞ്ഞത് 30 ദിവസം എങ്കിലും ജോലി ചെയ്തവർ ആയിരിക്കണം
+ അഡ്മിഷൻ സമയത്ത് ജനന തിയ്യതി, മാസം വർഷം എന്നിവ കൃത്യമായി രേഖപ്പെടുത്തിയ ആധാർ കാർഡ് ഉണ്ടായിരിക്കണം ( ഇപ്പോൾ തന്നെ അപ്ഡേറ്റ് ചെയ്യുന്നത് നല്ലതായിരിക്കും)
+ ആധാര്‍ പ്രകാരം കോര്‍പറേഷന്‍ പരിധിയില്‍ താമസിക്കുന്നവര്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കില്ല.
+ താമസിച്ചു പഠിക്കുന്നവർക്ക് മുൻഗണന
+ അവധി ദിവസങ്ങൾ ഉണ്ടായിരിക്കുന്നതല്ല. ഞായറാഴ്ചയും പ്രവൃത്തി ദിനം ആയിരിക്കും.
അപേക്ഷ അയക്കാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്ത അപേക്ഷിക്കുക
https://forms.gle/t5JNL3H2FPvE2t1s8
കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് സമയത്ത്(9.45 AM-5.30PM) ബന്ധപ്പെടുക : 04602226573
Kannur
കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ


കണ്ണൂര്‍: കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ. കണ്ണൂര്‍ പയ്യന്നൂരിലാണ് മുല്ലക്കോട് സ്വദേശിയായ നിഖില അറസ്റ്റിലായത്. ഇവരിൽ നിന്ന് നാല് ഗ്രാം മെത്താഫിറ്റമിനാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ‘ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന ഇവർ നേരെത്തെ കഞ്ചാവ് കേസിലും പിടിയിലായിരുന്നു. മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതിയിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്
യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പയ്യന്നൂര്‍ എക്സൈസ് സംഘം മുല്ലക്കോടിലെ ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് വീട്ടിൽ നിന്ന് മെത്താഫിറ്റമിൻ കണ്ടെടുത്തത്. നേരത്തെ ഇവരുടെ വീട്ടിൽ നിന്ന് തന്നെയാണ് കഞ്ചാവും പിടികൂടിയത്. 2023 ഡിസംബറിലാണ് ഇവര്‍ രണ്ടു കിലോ കഞ്ചാവുമായി പിടിയിലായത്. പാക്കറ്റുകളിലാക്കിയ കഞ്ചാവുകളാണ് അന്ന് പിടിച്ചെടുത്തത്.ഇതിനുപിന്നാലെയാണിപ്പോള്‍ വീണ്ടും മറ്റൊരു ലഹരിക്കേസിൽ അറസ്റ്റിലായത്. ബുള്ളറ്റിൽ പല സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് ആളുകള്‍ക്കിടയിൽ അറിയപ്പെട്ടിരുന്ന യുവതിയാണ് നിഖില. തുടര്‍ന്നാണ് ഇവര്‍ ബുള്ളറ്റ് ലേഡിയെന്ന് അറിയപ്പെട്ടു തുടങ്ങിയത്. ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് മയക്കുമരുന്ന് വിൽപനയിലേക്ക് ഉള്‍പ്പെടെ ഇവര്‍ തിരിഞ്ഞതെന്നാണ് എക്സൈസ് പറയുന്നത്.
Kannur
പാർട്ടികൾ ബൂത്ത് ലെവൽ ഏജന്റുമാരെ നിയമിക്കണം


കണ്ണൂർ: 2026ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ബൂത്ത് ലെവൽ ഏജന്റുമാരെ (ബിഎൽഎ) അംഗീകൃത രാഷ്ട്രീയ പാർട്ടികൾ മാർച്ച് ഒന്നിനകം നിയമിക്കണമെന്ന്ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ അറിയിച്ചു. നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ അതാത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്കാണ് ബി.എൽ.എമാരുടെ ലിസ്റ്റ് സമർപ്പിക്കേണ്ടത്.വോട്ടർ പട്ടികയിൽ അപാകതകളുണ്ടെങ്കിൽ തിരുത്തുന്നതിനും മരണപ്പെട്ടവരുൾപ്പെടെ ഒഴിവാക്കപ്പെടേണ്ടവരെ കണ്ടെത്തുന്നതിനും ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) ബി.എൽ.എമാരുമായി അതാത് പോളിംഗ് സ്റ്റേഷനുകളിൽ യോഗം ചേരും.
Kannur
ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ പെരിങ്ങോം സ്വദേശികൾ ഹൈദരാബാദ് പോലീസിൻ്റെ പിടിയിൽ


പയ്യന്നൂർ: ഹൈദരാബാദ് കേന്ദ്രീകരിച്ചു നടന്ന ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ രണ്ടു യുവാക്കളെ ഹൈദരാബാദ് പോലീസ് അറസ്റ്റു ചെയ്തു. പെരിങ്ങോം സ്വദേശികളായ ജിതിൻ മോഹൻ (21), മുഹമ്മദ് സിനാൻ (21) എന്നിവരെയാണ് ഹൈദരാബാദ് പോലീസിലെ സൈബർ അന്വേഷണ വിഭാഗം പെരിങ്ങോത്തെ വീട്ടിലെത്തി പിടി കൂടിയത്.കഴിഞ്ഞ വർഷം ലഭിച്ച പരാതികളെ തുടർന്ന് ഹൈദരാബാദ് സൈബരാബാദ് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. നരേന്ദ റെഡ്ഢി രജിസ്റ്റർ ചെയ്ത കേസിനെ തുടർന്നുള്ള അന്വേഷണമാണ് തട്ടിപ്പിനായി ഉപയോഗപ്പെടുത്തിയ അക്കൗണ്ട് ഉടമകളായ യുവാക്കളിലേക്കെത്തിയത്.
ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി ഓണ്‍ലൈൻ തട്ടിപ്പ് നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഹൈദരാബാദ് പോലീസ് പെരിങ്ങോത്ത് എത്തിയത്. ഹൈദരാബാദ് കേന്ദ്രീകരിച്ചു നടക്കുന്ന തട്ടിപ്പു സംഘത്തിന്‍റെ വലയില്‍ ഇവർ വീഴുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.വിദ്യാർഥിയായ ജിതിൻ മോഹനനെയും പഠനം കഴിഞ്ഞു നിൽക്കുന്ന മുഹമ്മദ് സിനാനെയും കോഴിക്കോട് സ്വദേശിയായ ഒരാളാണ് തട്ടിപ്പുകാരുടെ വലയില്‍ കുടുക്കി കണ്ണികളാക്കിയത്.
ഇവരുടെ അക്കൗണ്ട് വിവരങ്ങളും എടിഎം കാർഡും നൽകിയാൽ മാസം നിശ്ചിത തുക പ്രതിഫലമായി നൽകുമെന്നായിരുന്നു വ്യവസ്ഥ. ഇതു പ്രകാരം മൂന്നു തവണ 8000 രൂപ വീതം ഇവർക്ക് ലഭിച്ചതായും കണ്ടെത്തി.അതേസമയം ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി വൻ ഇടപാടുകള്‍ നടന്നിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. വെർച്വൽ അറസ്റ്റ് പോലുള്ള തട്ടിപ്പിന് ഈ യുവാക്കളുടെ അക്കൗണ്ടുകള്‍ തട്ടിപ്പു സംഘം ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നാണ് അറിയുന്നത്. പയ്യന്നൂർ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതിയുടെ അനുമതിയോടെ ഹൈദരാബാദിലേക്ക് കൊണ്ടുപോയി. കോഴിക്കോട് സ്വദേശിയെ പിടികൂടാൻ മറ്റൊരു പോലീസ് സംഘം കോഴിക്കോട് എത്തിയിട്ടുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്