ഗൂഗിള്‍ എ.ഐ സെര്‍ച്ച് ടൂള്‍ ഇന്ത്യയിലും; ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ ഉപയോഗിക്കാം

സെര്‍ച്ച് ടൂള്‍ ഇന്ത്യയിലും ജപ്പാനിലുമുള്ള ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ച് ഗൂഗിള്‍. വിവരങ്ങളുടെ സംഗ്രഹം ഉള്‍പ്പടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ടെക്സ്റ്റ് ആയും ചിത്രങ്ങളായുമെല്ലാം വിവരങ്ങള്‍ കാണിക്കുന്ന സംവിധാനമാണിത്. യു.എസിലാണ് ഈ ഫീച്ചര്‍ ഗൂഗിള്‍ ആദ്യം അവതരിപ്പിച്ചത്.
ജപ്പാനിലെ ഉപഭോക്താക്കള്‍ക്ക് അവരുടെ പ്രാദേശിക ഭാഷയില്‍ ഈ ഫീച്ചര്‍ ഉപയോഗിക്കാനാവും. ഇന്ത്യയില്‍ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള എ.ഐ സെര്‍ച്ച് ടൂള്‍ ആണ് അവതരിപ്പിച്ചത്.
മൈക്രോസോഫ്റ്റിന്റെ ബിങ് ഐ.ഐ സെര്‍ച്ച് ടൂളിന് സമാനമായ ഫീച്ചറാണ് ഗൂഗിള്‍ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഓപ്പണ്‍ എ.ഐയുടെ ചാറ്റ് ജി.പി.ടി യുടെ പിന്‍ബലത്തിലാണ് ബിങിന്റെ പ്രവര്‍ത്തനം. അതുപോലെ ഗൂഗിളിന്റെ ലാര്‍ജ് ലാംഗ്വേജ് മോഡലാണ് ഗൂഗിള്‍ സെര്‍ച്ച് എ.ഐ ടൂളിന് ശക്തിപകരുന്നത്.
അന്വേഷിക്കുന്ന വിവരങ്ങളുടെ സംഗ്രഹ രൂപം ഗൂഗിള്‍ സെര്‍ച്ച് പേജില്‍ കാണാം. വെബ്‌സൈറ്റുകള്‍ ഉള്‍പ്പടെ വിവിധയിടങ്ങളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളാണ് ഈ രിതിയില്‍ കാണിക്കുക.