കഞ്ചാവ് കൈവശം വച്ച ചുങ്കക്കുന്ന് സ്വദേശി പേരാവൂർ എക്‌സൈസിന്റെ പിടിയിൽ

കേളകം : കഞ്ചാവ് കൈവശം വച്ച ചുങ്കക്കുന്ന് പൊട്ടൻ തോട് സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി കേസെടുത്തു. പൊട്ടൻതോടിലെ പാണ്ടിമാക്കൽവീട്ടിൽ പി. കെ.ബാലനെയാണ് (72) 85 ഗ്രാം കഞ്ചാവുമായി പൊട്ടൻ തോടുവെച്ച് എക്സൈസ് സംഘം പിടികൂടിയത്.
ഓണം സ്പെഷൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെയും ഡ്രൈഡേ ചെക്കിങ്ങിന്റെയും ഭാഗമായി വ്യാഴാഴ്ച പകൽ നടത്തിയ റെയിഡിലാണ് ഇയാൾ പിടിയിലായത്.
എക്സൈസ് പ്രിവന്റീവ് ഓഫീസർ എം. പി. സജീവന്റെ നേതൃത്വത്തിൽ നടത്തിയ റെയിഡിൽ പ്രിവന്റീവ് ഓഫീസർ എൻ.പത്മരാജൻ , പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) സി. എം.ജയിംസ്, സിവിൽ എക്സൈസ് ഓഫിസർമാരായ സന്തോഷ് കൊമ്പ്രാങ്കണ്ടി, സന്ദീപ്.ജി. ഗണപതിയാടൻ,വി. സിനോജ്, കാവ്യ വാസു എന്നിവർ പങ്കെടുത്തു.