ഓണക്കാലത്ത് കണ്ണൂരിൽ കെ.എസ്.ആർ.ടി.സിക്ക് വരുമാനം 1.48 കോടി രൂപ

Share our post

കണ്ണൂർ: ഓണക്കാലത്ത് ജില്ലയിൽ കെ.എസ്.ആർ.ടി.സിക്ക് റെക്കോർഡ് വരുമാനം. 25, 26, 27, 28 ദിവസങ്ങളിൽ നിന്നായി 1.48 കോടി രൂപയാണ് കലക്‌ഷൻ തുക. കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി ഡിപ്പോകളിൽ നിന്നുള്ള വരുമാനമാണിത്.

807 ഷെഡ്യൂകളിലായി 3.8 ലക്ഷം യാത്രികർ കെ.എസ്.ആർ.ടി.സിയെ ഈ ദിവസങ്ങളിൽ ആശ്രയിച്ചു. പൊതുവേ വരുമാനം കുറഞ്ഞ ഷെഡ്യൂളുകളെ മികച്ച വരുമാനം ലഭിക്കുന്ന രീതിയിൽ പുനക്രമീകരിച്ചാണ് ഈ നേട്ടം.ബജറ്റ് ടൂറിസത്തിന്റെ ഭാഗമായുള്ള വരുമാനവും ഉൾ‌പ്പെടും.

ജില്ലയ്ക്കകത്തെ സർവീസുകൾക്കു പുറമേ മറ്റു ജില്ലകളിലേക്കും ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിലേക്കും സർവീസ് നടത്തി. മറ്റു സംസ്ഥാനങ്ങളിൽ‌ പഠിക്കുന്ന വിദ്യാർഥികൾക്കും മറ്റും അവധി ദിവസം നാട്ടിലേക്കു വരാൻ കെ.എസ്.ആർ.ടി.സി തുണയായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!