ഓപ്പൺ സർവകലാശാല: സെപ്റ്റംബർ 25 വരെ അപേക്ഷിക്കാം

Share our post

കണ്ണൂർ: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല 2023-24 യുജി, പിജി അഡ്മിഷന് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 25 വരെ നീട്ടി. പഠിതാക്കൾക്ക് ഓൺലൈൻ ആയി www.sgou. ac.in അല്ലെങ്കിൽ erp.sgou.ac.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. യുജിസി അംഗീകാരമുള്ള 22 യു.ജി, പി.ജി പ്രോഗ്രാമുകളാണ് ഓപ്പൺ സർവകലാശാല നടത്തുന്നത്.

അപേക്ഷിക്കാനുള്ള യോഗ്യതയിൽ മിനിമം മാർക്ക് നിബന്ധന ഇല്ല. 50 വയസ് കഴിഞ്ഞവർക്കും ഡ്യൂവൽ ഡിഗ്രിക്ക് അപേക്ഷിക്കുന്നവർക്കും ടിസി വേണ്ട. റെഗുലർ ഡിഗ്രി പഠനത്തോടൊപ്പം തന്നെ ഓപ്പൺ സർവകലാശാലയുടെ ഒരു ഡിഗ്രി പ്രോഗ്രാമിന് (ഡ്യൂവൽ ഡിഗ്രി) അപേക്ഷിക്കുവാൻ ഇപ്പോൾ സാധിക്കും. യുജിസി നിർദേശ പ്രകാരമാണ് സർവകലാശാല ഇരട്ട ബിരുദം നടപ്പിലാക്കുന്നത്.ഫോൺ: 0474 -2966841, 9188909901, 9188909902


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!