ഇനി യാത്ര സുരക്ഷിതമാക്കാം, ‘ട്രാക്ക് മൈ ട്രിപ്പ്’ ഫീച്ചറുമായി കേരള പോലീസ്; അറിയേണ്ടത് ഇത്രമാത്രം

Share our post

തിരുവനന്തപുരം: ഓണാവധിയായതിനാല്‍ നിരവധിപ്പേര്‍ കുടുംബത്തിനൊപ്പവും അല്ലാതെയും യാത്രയിലാണ്. യാത്ര സുരക്ഷിതമാക്കാനും യാത്രാ വേളയില്‍ പൊലീസ് സഹായം ലഭ്യമാക്കാനും കേരള പൊലീസിന്റെ പോല്‍ ആപ്പില്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.

പോല്‍ – ആപ്പിള്‍ രജിസ്റ്റര്‍ ചെയ്തശേഷം, യാത്രചെയ്യുന്ന വാഹനത്തിന്റെയും ഡ്രൈവറിന്റെയും ഫോട്ടോ Track My Trip ഓപ്ഷനില്‍ അപ്ലോഡ് ചെയ്ത് യാത്ര സുരക്ഷിതമാക്കാനുള്ള സേവനമാണ് കേരള പൊലീസ് നല്‍കുന്നത്.

തുടര്‍ന്ന് യാത്രാവിവരം അറിയിക്കാന്‍ ഉദ്ദേശിക്കുന്ന സുഹൃത്തിന്റെയോ ബന്ധുവിന്റെയോ (മൂന്നു നമ്പറുകള്‍ വരെ നല്‍കാം) ഫോണ്‍ നമ്പര്‍ ആഡ് ചെയ്ത് സേവ് ചെയ്യുക. ആ നമ്പറുകളിലേയ്ക്ക് യാത്രയുടെ ട്രാക്കിംഗ് ലിങ്ക് അഥവാ ജിയോ ലൊക്കേഷനുകളുള്ള റൂട്ട് ക്യാപ്ചര്‍ ചെയ്ത് എസ്.എം.എസ് അയയ്ക്കും.

എസ്.എം.എസ് ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ യാത്രയുടെ ലൊക്കേഷന്‍ അവര്‍ക്ക് ട്രാക്ക് ചെയ്യാവുന്നതാണ്. (അവരുടെ മൊബൈലില്‍ പോല്‍ – ആപ്പ് നിര്‍ബന്ധമല്ല) അടിയന്തര സാഹചര്യങ്ങളിലോ അപരിചിത സ്ഥലങ്ങളിലോ സഹായം ആവശ്യമായി വന്നാല്‍ SOS ഓപ്ഷന്‍ അമര്‍ത്തുന്നതോടെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ലൊക്കേഷന്‍ സഹിതം സന്ദേശം എത്തുകയും പൊലീസ് സഹായം ഉടനെ തന്നെ ലഭ്യമാക്കുകയും ചെയ്യുമെന്ന് കേരള പൊലീസ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

കുറിപ്പ്:

Track My Trip: യാത്ര സുരക്ഷിതമാക്കാം. പോല്‍ – ആപ്പിന്റെ സഹായത്തോടെ
നിങ്ങളുടെ യാത്ര സുരക്ഷിതമാക്കാനും യാത്രാവേളയില്‍ പൊലീസ് സഹായം ലഭ്യമാക്കാനുമുള്ള സേവനമാണിത്.
പോല്‍ – ആപ്പിള്‍ രജിസ്റ്റര്‍ ചെയ്തശേഷം, യാത്രചെയ്യുന്ന വാഹനത്തിന്റെയും ഡ്രൈവറിന്റെയും ഫോട്ടോ Track My Trip ഓപ്ഷനില്‍ അപ്ലോഡ് ചെയ്യണം.

തുടര്‍ന്ന് യാത്രാവിവരം അറിയിക്കാന്‍ ഉദ്ദേശിക്കുന്ന സുഹൃത്തിന്റെയോ ബന്ധുവിന്റെയോ (മൂന്നു നമ്പറുകള്‍ വരെ നല്‍കാം) ഫോണ്‍ നമ്പര്‍ ആഡ് ചെയ്ത് സേവ് ചെയ്യുക. ആ നമ്പറുകളിലേയ്ക്ക് നിങ്ങളുടെ യാത്രയുടെ ട്രാക്കിംഗ് ലിങ്ക് അഥവാ ജിയോ ലൊക്കേഷനുകളുള്ള റൂട്ട് ക്യാപ്ചര്‍ ചെയ്ത് എസ്.എം.എസ് അയയ്ക്കും.

എസ്.എം.എസ് ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ യാത്രയുടെ ലൊക്കേഷന്‍ അവര്‍ക്ക് ട്രാക്ക് ചെയ്യാവുന്നതാണ്. (അവരുടെ മൊബൈലില്‍ പോല്‍ – ആപ്പ് നിര്‍ബന്ധമല്ല) അടിയന്തര സാഹചര്യങ്ങളിലോ അപരിചിത സ്ഥലങ്ങളിലോ സഹായം ആവശ്യമായി വന്നാല്‍ SOS ഓപ്ഷന്‍ അമര്‍ത്തുന്നതോടെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ലൊക്കേഷന്‍ സഹിതം സന്ദേശം എത്തുകയും പൊലീസ് സഹായം ഉടനെ തന്നെ ലഭ്യമാക്കുകയും ചെയ്യും.ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ഈ സൗജന്യസേവനം വളരെ സഹായകരമാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!