കേരളത്തെ മണിപ്പൂർ ആക്കാൻ ശ്രമിക്കരുതെന്ന് കെ.സി.വൈ.എം പേരാവൂർ മേഖല

കാക്കയങ്ങാട് : ഉളീപ്പടി സെയ്ന്റ് ജൂഡ് പള്ളിയിലെ ഗ്രോട്ടോ കത്തിയ സംഭവവുമായി ബന്ധപ്പെട്ട് കെ.സി.വൈ.എം പേരാവൂർ മേഖല കമ്മിറ്റി പന്തം കൊളുത്തി പ്രതിഷേധിച്ചു. കേരളത്തെ മറ്റൊരു മണിപ്പൂർ ആക്കാൻ ആരും ശ്രമിക്കരുതെന്ന് കെ.സി.വൈ.എം ആവശ്യപ്പെട്ടു.
എല്ലാ മതസ്ഥരും ഒരേ മനസോടെ മുന്നേറുന്ന നാട്ടിൽ വർഗീയ വേരുകൾക്കായി ആര് ശ്രമിച്ചാലും അവരെ പൊതുജനം ഒറ്റപ്പെടുത്തണമെന്നും കെ.സി.വൈ.എം ആവശ്യപ്പെട്ടു. മേഖലാ പ്രസിഡന്റ് ജിബിൻ തയ്യിൽ, പേരാവൂർ ഫൊറോന അസിസ്റ്റന്റ് വികാരി ഫാ. കുര്യാക്കോസ് പന്തലുപറമ്പിൽ, എടത്തൊട്ടി യൂണിറ്റ് സെക്രട്ടറി അജിൻ തോമസ്, ഡെന്നി തോമസ്, ആൽബിൻ ആന്റണി ജിനിൽ സജി തുടങ്ങിയവർ നേതൃത്വം നൽകി.