ജില്ലാ കൃഷി തോട്ടത്തിൽ ബിരുദധാരികൾക്ക് ജോലി ഒഴിവുകൾ

തളിപ്പറമ്പ്: തളിപ്പറമ്പിൽ പ്രവർത്തിക്കുന്ന ജില്ലാ കൃഷി തോട്ടത്തിൽ ബയോ ഡൈവേഴ്സിറ്റി രജിസ്റ്റർ തയാറാക്കുന്നതിന് തോട്ടത്തിലെ വിവിധ ബ്ലോക്കുകളിലെ സസ്യങ്ങളുടെയും ജീവികളുടെയും വിവര ശേഖരണം നടത്തുന്നതിന് ബി. എസ്‍. സി ബോട്ടണി ബിരുദമുള്ള രണ്ട് പേരെയും ബി. എസ്‍. സി സുവോളജി ബിരുദമുള്ള രണ്ട് പേരെയും നിയമിക്കുന്നു.
സർവേ പ്രവർത്തനം, സസ്യജാലങ്ങളുടെ ഐഡന്റിഫിക്കേഷൻ, വർഗീകരണം എന്നി മേഖലകളിൽ പരിചയം ഉണ്ടായിരിക്കണം. താത്പര്യമുള്ളവർ സെപ്റ്റംബർ ഒന്നിന് രാവിലെ 10 മണിക്ക് തളിപ്പറമ്പ് കരിമ്പത്തുള്ള ജില്ലാ കൃഷിത്തോട്ടം ഓഫീസിൽ എത്തുക.