ലൈഫ് ഭവന പദ്ധതിയിൽ; പന്ന്യന്നൂർ പഞ്ചായത്തിൽ 20 വീടുകളുടെ താക്കോൽ കൈമാറി

പാനൂർ : ലൈഫ് ഭവന പദ്ധതിയിൽ പന്ന്യന്നൂർ പഞ്ചായത്തിൽ നിർമിച്ച 20 വീടുകളുടെ താക്കോൽ സ്പീക്കർ എ.എൻ.ഷംസീർ കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അശോകൻ അധ്യക്ഷത വഹിച്ചു.
വി.ഇ.ഒ കെ.റസീന റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ശൈലജ, ജില്ലാ പഞ്ചായത്ത് അംഗം ഇ.വിജയൻ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.കെ.പവിത്രൻ, പന്ന്യന്നൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.രമ, കെ.ജയരാജൻ, കെ.കെ.ബാലൻ, പി.കെ.ഹനീഫ, പന്ന്യന്നൂർ രാമചന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി ഉമേഷ് കോട്ടായി എന്നിവർ പ്രസംഗിച്ചു. കലാപരിപാടികൾ അരങ്ങേറി.