പൂനെയില്‍ തീപിടിത്തം: ഒരു കുടുംബത്തിലെ നാല് പേര്‍ വെന്തുമരിച്ചു

പൂനെ: മഹാരാഷ്ട്രയിലെ പൂനെയില്‍ ഇലക്ട്രിക്കല്‍ ഹാര്‍ഡ്‌വെയര്‍ കടയ്ക്ക് തീപിടിച്ച് ഒരുകുടുംബത്തിലെ നാലുപേര്‍ മരിച്ചു.പിംപ്രി ചിഞ്ച്‌വാഡ് ഭാഗത്തെ അപാര്‍ട്ട്‌മെന്റ് സമുച്ചയത്തിന് താഴെയുള്ള കടയില്‍ പുലര്‍ച്ചെ അഞ്ചരയോടെയാണ് തീപിടിത്തമുണ്ടായത്.
മൃതദേഹങ്ങള്‍ സംഭവ സ്ഥലത്ത് നിന്നും നീക്കം ചെയ്തിട്ടുണ്ട്. ഇലക്ട്രിക്കല്‍ ഉപകരണങ്ങളിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
പത്ത് വയസുകാരനുള്‍പ്പെടെയുള്ളവരാണ് മരിച്ചത്. ചിന്‍മരം ചൗധരി, നമ്രത ചിന്‍മരം,ഭവേഷ് ചൗധരി സച്ചിന് ചൗധരി എന്നിവരാണ് മരിച്ചത്.