Connect with us

MATTANNOOR

മട്ടന്നൂർ പോലീസ് സ്റ്റേഷൻ വിഭജിച്ച് ചാവശ്ശേരിയിൽ പുതിയ സ്റ്റേഷൻ; നടപടികൾ പുരോഗമിക്കുന്നു

Published

on

Share our post

മട്ടന്നൂർ : മട്ടന്നൂർ പോലീസ് സ്റ്റേഷൻ വിഭജിച്ച് ചാവശ്ശേരിയിൽ പുതിയ സ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. ഇതിനായി മട്ടന്നൂർ പോലീസിന്റെ നേതൃത്വത്തിൽ ചാവശ്ശേരിയിൽ പോലീസ് സ്റ്റേഷന് യോജിച്ച കെട്ടിടങ്ങൾ പരിശോധിച്ചിരുന്നു. അനുയോജ്യമായ ഏതാനും കെട്ടിടങ്ങൾ കണ്ടെത്തി റിപ്പോർട്ട് നൽകി. പോലീസുകാർക്ക് താമസിക്കാനായി ക്വാർട്ടേഴ്‌സ് വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ചാവശ്ശേരി വില്ലേജിൽ ഉൾപ്പെടുന്ന ഇരിട്ടി നഗരസഭയിലെ 18 വാർഡുകളും എയർപോർട്ട് സ്റ്റേഷൻ പരിധിയിൽ കീഴല്ലൂർ പഞ്ചായത്തിലെ ഭാഗങ്ങളും ചേർത്ത് സ്റ്റേഷൻ വിഭജനം നടത്തണമെന്ന നിർദേശമാണ് ആഭ്യന്തരവകുപ്പിന്റെ പരിഗണനയിലുള്ളത്. ഇരിട്ടി നഗരസഭയിലെ 18 വാർഡുകൾ പരിധിയാക്കിയാക്കി ആയിരിക്കും ചാവശ്ശേരിയിൽ പുതിയ സ്റ്റേഷൻ വരുന്നന്നത്.

ആദ്യം താത്‌കാലിക കെട്ടിടത്തിൽ ആരംഭിക്കുന്ന സ്റ്റേഷൻ പ്രവർത്തനം പിന്നീട് സ്വന്തം കെട്ടിടം നിർമിച്ച് അവിടേക്ക് മാറാനാണ് ഉദ്ദേശിക്കുന്നത്.പോലീസ് സ്റ്റേഷനുവേണ്ടി ചാവശ്ശേരിയിലുള്ള റവന്യൂവകുപ്പിന്റെ സ്ഥലം വിട്ടുകിട്ടുന്നതിനും ശ്രമം നടത്തിയിരുന്നു. നിലവിൽ ജില്ലയിൽ ഏറ്റവുമധികം സ്ഥലങ്ങൾ ഉൾക്കൊള്ളുന്നപോലീസ് സ്റ്റേഷനാണ് മട്ടന്നൂർ.

ഇതിന് അനുസരിച്ച ആൾബലം ഇല്ലാത്തതും ജോലിഭാരം കൂടുതലുള്ളതും കണക്കിലെടുത്താണ് സ്റ്റേഷൻ വിഭജിക്കുന്നത്.മട്ടന്നൂർ സ്റ്റേഷന്റെ പരിധി :മട്ടന്നൂർ നഗരസഭ, കീഴല്ലൂർ, കൂടാളി പഞ്ചായത്തുകൾ, ഇരിട്ടി നഗരസഭയിലെ 18 വാർഡുകൾ എന്നിവയാണ് മട്ടന്നൂർ സ്റ്റേഷന് കീഴിൽ വരുന്നത്.

മട്ടന്നൂർ സ്റ്റേഷനിൽ കൂടുതൽ നിയമനങ്ങൾ വേണമെന്ന് വർഷങ്ങൾക്ക് മുൻപുതന്നെ വകുപ്പുതല നിർദേശമുണ്ടായിരുന്നെങ്കിലും വേണ്ടത്ര നിയമനങ്ങളായിട്ടില്ല. വിമാത്താവളം വന്നതോടെ വാഹനത്തിരക്കും ക്രമാതീതമായി വർധിച്ചു. ഇത് കണക്കിലെടുത്ത് മട്ടന്നൂരിൽ ട്രാഫിക് പോലീസ് സ്റ്റേഷൻ വേണമെന്ന ആവശ്യവും സർക്കാരിന് മുന്നിലുലുണ്ട്.


Share our post

MATTANNOOR

ഉളിയിലിൽ ബസിന് പിറകിൽ ബസിടിച്ച് ആറ് പേർക്ക് പരിക്ക്

Published

on

Share our post

മട്ടന്നൂർ: ഉളിയിലിൽ സ്വകാര്യ ബസിന് പിന്നിൽ മറ്റൊരു ബസിടിച്ച് അപകടം. ആറ് പേർക്ക് പരിക്കേറ്റു. മട്ടന്നൂർ ഭാഗത്ത് നിന്ന് ഇരിട്ടി ഭാഗത്തേക്ക് പോകുന്ന അസ്റ്റോറിയ ബസിന് പിറകിൽ ഉളിയിൽ പാലത്തിന് സമീപം ഹരിശ്രീ ബസ് ഇടിക്കുകയായിരുന്നു. ബസുകളുടെ മത്സരയോട്ടമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.


Share our post
Continue Reading

MATTANNOOR

അരക്കിലോ കഞ്ചാവുമായി ബീഹാർ സ്വദേശി മട്ടന്നൂർ എക്സൈസിന്റെ പിടിയിൽ

Published

on

Share our post

മട്ടന്നൂർ: കരേറ്റയിൽ നിന്ന് 420 ഗ്രാം കഞ്ചാവുമായി ബീഹാർ സ്വദേശി മുഹമ്മദ്‌ ആലം അൻസാരി (29) മട്ടന്നൂർ എക്സൈസിന്റെ പിടിയിലായി. അസി. എക്സൈസ് ഇൻസ്‌പെക്ടർ രാജേഷ് കോമത്തിന്റെ നേതൃത്വത്തിൽ സി. അഭിലാഷ്, പി. കെ.
സജേഷ്, എ. കെ, ധനുസ് പൊന്നമ്പേത്ത്, അർജുൻ നാരായണൻ, ജി.ദൃശ്യ, പി. പി. വിജിത എന്നിവരാണ് പ്രതിയെ പിടികൂടിയത്.


Share our post
Continue Reading

Breaking News

കൂ​ടാ​ളി​യി​ൽ വീ​ട്ട​മ്മ​യ്ക്കു​നേ​രേ ആ​സി​ഡ് ആ​ക്ര​മ​ണം; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

Published

on

Share our post

മ​ട്ട​ന്നൂ​ർ: ആ​ശാ പ്ര​വ​ർ​ത്ത​ക​യാ​യ യു​വ​തി​ക്കുനേ​രേ ആ​സി​ഡ് ആ​ക്ര​മ​ണം. ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. കൂ​ടാ​ളി പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ലെ ആ​ശാ പ്ര​വ​ർ​ത്ത​ക​യാ​യ പ​ട്ടാ​ന്നൂ​രി​ലെ കെ. ​ക​മ​ല​യ്ക്ക് (49) നേ​രേ​യാ​ണ് ആ​സി​ഡ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ 11.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഭ​ർ​ത്താ​വ് കെ.​പി. അ​ച്യുത​നാ​ണ് (58) പ​ട്ടാ​ന്നൂ​ർ നി​ടു​കു​ള​ത്തെ വീ​ട്ടി​ൽ വ​ച്ച് ആ​സി​ഡ് ഒ​ഴി​ച്ച​തെ​ന്ന് യു​വ​തി മ​ട്ട​ന്നൂ​ർ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. മു​ഖ​ത്തും നെ​റ്റി​ക്കും ചെ​വി​ക്കും നെ​ഞ്ചി​ലും പൊ​ള്ള​ലേ​റ്റ യു​വ​തി​യെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ർ​ത്താ​വ് കെ.​പി. അ​ച്യുത​നെ മ​ട്ട​ന്നൂ​ർ ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫ് പോ​ലീ​സ് എം. ​അ​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ഇ​ന്നു​രാ​വി​ലെ അ​റ​സ്റ്റു രേ​ഖ​പ്പെ​ടു​ത്തി. ഇ​യാ​ളെ ഇ​ന്നു ക​ണ്ണൂ​ർ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.


Share our post
Continue Reading

Trending

error: Content is protected !!