ഷെയ്ൻ നിഗത്തിനും ശ്രീനാഥ് ഭാസിക്കും ഏർപ്പെടുത്തിയ വിലക്ക് നീക്കി

Share our post

കൊച്ചി: നടന്മാരായ ഷെയ്ൻ നിഗത്തിനും ശ്രീനാഥ് ഭാസിക്കും സിനിമാസംഘടനകൾ ഏർപ്പെടുത്തിയ വിലക്ക് നീക്കി. പ്രൊഡ്യൂസേഴ്സ് അസോസിയേഷന് മാപ്പപേക്ഷ നൽകിയതിനെ തുടർന്നാണ് തീരുമാനം. ശ്രീനാഥ് ഭാസി രണ്ട് സിനിമകൾക്കായി വാങ്ങിയ അഡ്വാൻസ് തുക തിരികെ നൽകും. ഷെയ്‍ൻ നിഗം അധികമായി ചോദിച്ച പ്രതിഫല തുകയിൽ ഇളവ് വരുത്തുകയും ചെയ്യും.

ഇക്കഴിഞ്ഞ ഏപ്രിലിലാണ് ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ചേര്‍ന്ന് താരങ്ങൾക്ക് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയത്.
ആർട്ടിസ്റ്റുകൾക്കും സാങ്കേതിക പ്രവർത്തകർക്കും നിർമാതാക്കൾക്കും നിരവധി ബുദ്ധിമുട്ടുകൾ ഈ താരങ്ങൾ ഉണ്ടാക്കിയതിന്റെ ഭാഗമായിട്ടാണ് നടപടി എന്നാണ് നിർമാതാക്കളുടെ സംഘടന പറഞ്ഞത്.

ഡബ്ബിങ് നടന്നുകൊണ്ടിരിക്കുന്ന സിനിമകൾ ഇരുവർക്ക് പൂർത്തിയാക്കാമെന്നും പുതിയ സിനിമകൾ നിർമാതാക്കൾക്ക് അവരുടെ സ്വന്തം തീരുമാനത്തിൽ ഇവരെ വെച്ച് ചെയ്യാമെന്നും സിനിമ സംഘടനകള്‍ മുൻപ് പറഞ്ഞിരുന്നു.

അതേസമയം, ഷെയ്ന്‍ നിഗത്തിന്റെ ഓണ ചിത്രം ആര്‍ഡിഎക്സ് മികച്ച പ്രതികരണം നേടിക്കൊണ്ട് പ്രദർശനം തുടരുകയാണ്. ആന്റണി വർ​ഗീസും നീരജ് മാധവും ഷെയ്നിനൊപ്പം പ്രധാന വേഷത്തിലെത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നഹാസ് ഹിദായത്ത് ആണ്. സോഫിയ പോൾ ആണ് നിർമാണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!