വിളക്കോട് -ചെങ്ങാടിവയല്‍ റോഡ് എസ്.ഡി. പി.ഐ ശുചീകരിച്ചു

വിളക്കോട് : ചെങ്ങാടിവയല്‍ പളളിപ്പരിസരത്തെ റോഡിലെ വളവില്‍ ഇരു ചക്രവാഹനങ്ങള്‍ക്ക് അപകടകരമാകും വിധം അടിഞ്ഞ് കൂടിയ മണ്ണും ചരളും നീക്കം ചെയ്ത് എസ്.ഡി.പി.ഐ വിളക്കോട് ബ്രാഞ്ച് കമ്മിറ്റി ശുചീകരിച്ചു.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിളക്കോട് ബ്രാഞ്ച് പ്രസിഡന്‍റ് കെ. ഹംസ, സെക്രട്ടറി കെ. ഷമീര്‍, വൈസ് പ്രസിഡന്‍റ്
നിയാസ് ടി.എന്, സി.കെ.നജീബുദ്ധീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.