ട്രെയിനുകൾക്ക് നേരെ കല്ലേറ്: ബോധവൽക്കരണ യാത്ര നടത്തി

Share our post

കണ്ണൂർ : ട്രെയിനുകൾക്ക് നേരെ നിരന്തരം കല്ലേറ് ഉണ്ടാകുകയും ഒട്ടേറെ യാത്രക്കാർക്ക് പരുക്ക് ഏൽക്കുകയും ചെയ്യുന്ന സംഭവങ്ങൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്ക് എതിരെ ജനങ്ങളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂർ സിറ്റി പൊലീസ് നാട്ടുകാരുമായി ചേർന്ന് കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷൻ മുതൽ റെയിൽ പാതയോരം ചേർന്ന് കൊണ്ട് ബോധവൽക്കരണ യാത്ര നടത്തി.

കണ്ണൂർ സിറ്റി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ. സുഭാഷ് ബാബു, ആർ. പി വിനോദ്, വാർഡ് കൗൺസലർ സി. എച്ച് ആസിമ, വായനശാലാ സെക്രട്ടറി ദിനേശ് പുതിയാണ്ടി, രാജീവൻ ഉരുവച്ചാൽ, പ്രദീപ് പുതിയാണ്ടി തുടങ്ങിയവർ പങ്കെടുത്തു.

തുടർന്ന് നടന്ന യോഗത്തിൽ സുരക്ഷിതമായ ട്രെയിൻ യാത്ര ഓരോ പൗരന്റെയും അവകാശമാണ് എന്ന വിഷയത്തിൽ ക്ലാസ് നടത്തി. ബോധവൽക്കരണ പരിപാടികൾ തുടരാനും യോഗം തീരുമാനിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!