ഓഗസ്റ്റ് 31 വരെയുള്ള എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കി ഗോ ഫസ്റ്റ് എയര്‍ലൈൻസ്

Share our post

2023 ഓഗസ്റ്റ് 31 വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കൽ നീട്ടിയതായി ഗോ ഫസ്റ്റ് എയർലൈൻസ്. പ്രവർത്തനപരമായ കാരണങ്ങളാൽ, 2023 ഓഗസ്റ്റ് 31 വരെയുള്ള ഗോ ഫസ്റ്റ് ഫ്ലൈറ്റുകൾ റദ്ദാക്കിയതായും യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നതായും ഗോഫസ്റ്റ് അധികൃതർ അറിയിച്ചു.

മാത്രമല്ല കൂടുതൽ വിവരങ്ങൾക്ക് http://shorturl.at/jlrEZ  എന്ന വെബ്സൈറ്റ് സന്ദർശിക്കാനും  സംശയങ്ങളും ആശങ്കകളുമുള്ള യാത്രക്കാർക്ക് ഗോ ഫസ്റ്റുമായി ബന്ധപ്പെടാമെന്നും പ്രസ്താവനയിൽ പറയുന്നു. പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനായി അപേക്ഷ നൽകിയിട്ടുണ്ടെന്നും എയർലൈൻ വ്യക്തമാക്കി.

മെയ് രണ്ടിന് സർവീസ് നിർത്തിയ ഗോ ഫസ്റ്റ് നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന് മുമ്പാകെ സ്വമേധയാ പാപ്പരത്ത നടപടികൾ ഫയൽ ചെയ്തിരുന്നു. എയർലൈനിന്റെ ബാധ്യതകൾ ഉടനടി തീർക്കാൻ സാധിക്കാത്തത് യുഎസ് ആസ്ഥാനമായുള്ള എഞ്ചിൻ നിർമ്മാതാക്കളായ പ്രാറ്റ് & വിറ്റ്നി കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായ കാലതാമസം കാരണമെന്നായിരുന്നു ഗോ ഫസ്റ്റിന്റെ  ആരോപണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!