സമൂഹ വിവാഹത്തിന് അപേക്ഷ ക്ഷണിച്ച് എസ്.സി.ഐ

ഷാർജ: ഒമ്പതാമത് സമൂഹ വിവാഹത്തിനായി അപേക്ഷ ക്ഷണിച്ച് ഷാർജ ചാരിറ്റി ഇന്‍റർനാഷണൽ (എസ്.സി.ഐ). രാജ്യത്തിനകത്തെ പരിമിതമായ വരുമാനമുള്ള യുവാക്കൾക്കായാണ് 52ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് സമൂഹ വിവാഹം സംഘടിപ്പിക്കുന്നത്.
സമൂഹ വിവാഹ പദ്ധതിയിൽ പങ്കെടുക്കുന്നതിനുള്ള അപേക്ഷകൾ വെബ്‌സൈറ്റ് വഴി സ്വീകരിച്ച് തുടങ്ങിയതായും ഉന്നത കമ്മിറ്റി അംഗീകരിച്ച നിർദ്ദേശങ്ങൾ അനുസരിച്ചുള്ള അപേക്ഷകൾ പരിശോധിച്ച് യോഗ്യരായവരെ തെരഞ്ഞെടുക്കുമെന്നും എസ്.സി.ഐ വിവാഹ പദ്ധതിയുടെ ഉന്നതാധികാര കമ്മിറ്റി ചെയർമാൻ അലി മുഹമ്മദ് അൽ റഷ്ദി പറഞ്ഞു. സംരംഭം പ്രയോജനപ്പെടുത്താൻ അദ്ദേഹം യുവാക്കളോട് ആഹ്വാനം ചെയ്തു.