ഹോട്ടൽ കൺസൽട്ടൻസി പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ

Share our post

നോയിഡ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ്- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് (എൻ.സി.എച്ച്.എം.-ഐ.എച്ച്.) പുതുതായി ആരംഭിക്കുന്ന, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഹോട്ടൽ കൺസൽട്ടൻസി പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. ഒരുവർഷമാണ് പ്രോഗ്രാം ദൈർഘ്യം. പ്രായപരിധി ഇല്ല.

യോഗ്യത: ഹോസ്പിറ്റാലിറ്റി/കളിനറി ആർട്ട് ബിരുദം, രണ്ടുവർഷത്തെ ഹോട്ടൽ ഇൻഡസ്ട്രി പ്രവൃത്തിപരിചയമുള്ള ജനറൽ ബിരുദം, കുറഞ്ഞത് ഒരുവർഷം ദൈർഘ്യമുള്ള ഹോസ്പിറ്റാലിറ്റി ട്രേഡ് ഡിപ്ലോമ ബിരുദം, ഏതെങ്കിലും ഹോസ്പിറ്റാലിറ്റി ട്രേഡിൽ പി.ജി. ഡിപ്ലോമ, ഹോസ്പിറ്റാലിറ്റി/ഹോട്ടൽ മാനേജ്മെൻറ് മാസ്റ്റേഴ്സ് എന്നിവയിൽ ഏതെങ്കിലും ഒരു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പഠനമാധ്യമം ഇംഗ്ലീഷ് ആയിരിക്കും. ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യപരിഗണന എന്ന തത്ത്വം പ്രകാരമായിരിക്കും തിരഞ്ഞെടുപ്പ്.

െമട്രിക്കുലേഷൻ, 10+2, ബിരുദ സർട്ടിഫിക്കറ്റ്/മാർക്ക് ഷീറ്റ്, മാസ്റ്റേഴ്സ്/പി.ജി. ഡിപ്ലോമ/പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് തുടങ്ങിയവയുടെ സ്കാൻ ചെയ്ത, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉൾപ്പെടുന്ന അപേക്ഷ സെപ്റ്റംബർ എട്ടിനകം ഇൻസ്റ്റിറ്റ്യൂട്ടിൽ ലഭിക്കണം (എ 34, സെക്ടർ 62, നോയിഡ, ഉത്തർപ്രദേശ്- 201309). പ്രവേശന അറിയിപ്പും കൂടുതൽ വിവരങ്ങളും www.nchm.gov.in -ൽ ലഭിക്കും. അന്വേഷണങ്ങൾക്ക്: nchmihnoida@gmail.com


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!