പേരാവൂർ പ്രസ് ക്ലബ് ഓണാഘോഷവും ഓണക്കോടി വിതരണവും

പേരാവൂർ: പ്രസ്‌ക്ലബ് ഓണാഘോഷവും ഓണക്കോടി വിതരണവും നിർധനർക്കുള്ള ഓണക്കിറ്റ് വിതരണവും ട്രഷറർ കെ.ആർ. തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അനൂപ് നാമത്ത് അധ്യക്ഷത വഹിച്ചു. നിഷാദ് മണത്തണ, സജേഷ് നാമത്ത്, സവിത മനോജ്, നാസർ വലിയേടത്ത്, ബബീഷ് ബാലൻ, സി. ജിഷ്ണു എന്നിവർ സംസാരിച്ചു. പ്രസ്‌ക്ലബിലെ മുഴുവൻ അംഗങ്ങൾക്കും ഓണക്കോടിയും പഞ്ചായത്തിലെ 25 നിർധന കുടുംബങ്ങൾക്ക് ഓണക്കിറ്റും നല്കി.