ചാര്‍ജ് ചെയ്യുമ്പോള്‍ ഫോണിനടുത്ത് കിടന്ന് ഉറങ്ങരുത്; മുന്നറിയിപ്പ് നല്‍കി ആപ്പിള്‍

ഫോണ്‍ ചാര്‍ജ് ചെയ്യുന്ന സമയത്ത് ഉപയോഗിക്കുന്നതും അടുത്തുവെച്ച് ഉറങ്ങുന്നതും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിനെപ്പറ്റിയും അവ ചൂടായി പൊട്ടിത്തെറിച്ചേക്കാവുന്നതിന്റെ സാധ്യതകളെക്കുറിച്ചും നിരവധി പഠനങ്ങളും റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.
ഇത്തരം അപകട സാധ്യതകള്‍ ഉറപ്പിക്കുകയാണ് ആപ്പിള്‍ ഐഫോണ്‍ നിര്‍മാതാക്കള്‍. സര്‍വീസ് അനൗണ്‍സ്‌മെന്റിലാണ് ചാര്‍ജ് ചെയ്യുമ്പോള്‍ ഫോണിനടുത്ത് കിടന്ന് ഉറങ്ങരുത് എന്ന് ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് വ്യക്തമായ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.