‘ഓണനിലാവ്’: വീഡിയോ അയക്കൂ, സമ്മാനം നേടൂ

കണ്ണൂർ : ഈ വർഷത്തെ ഓണാഘോഷത്തിന്റെ ആഹ്ലാദ നിമിഷങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ പകർത്തി സമ്മാനം നേടാം. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിക്കുന്ന ‘ഓണനിലാവ്’ വീഡിയോ മത്സരത്തിൽ കണ്ണൂർ ജില്ലയിൽനിന്നുള്ള ആർക്കും പങ്കെടുക്കാം. മൊബൈൽ ഫോണിലോ ക്യാമറയിലോ പകർത്തിയ ദൃശ്യങ്ങൾ അയക്കാം. ഒന്നാം സമ്മാനം 5,000 രൂപ, രണ്ടാം സമ്മാനം 3,000 രൂപ, മൂന്നാം സമ്മാനം 2,000 രൂപ. വീഡിയോ ദൃശ്യങ്ങളുടെ ദൈർഘ്യം ഒരു മിനുട്ട് മുതൽ മൂന്ന് മിനുട്ട് വരെ. ദൃശ്യങ്ങൾ ഇമെയിലായി സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ രണ്ട്. അയക്കേണ്ട ഇമെയിൽ വിലാസം: kannurprdcontest@gmail.com