പേരാവൂർ ടൗൺ വാർഡിലെ അങ്കണവാടിയിൽ ഓണാഘോഷം

പേരാവൂർ : ടൗൺ വാർഡിലെ 147-ാം അങ്കണവാടിയിൽ ഓണാഘോഷം വാർഡ് മെമ്പർ റജീന സിറാജ് ഉദ്ഘാടനം ചെയ്തു. കൊട്ടയങ്ങോട്ട് നസീറ അധ്യക്ഷയായി. അമീന ചൂര്യോട്ട്, അഷറഫ് എരഞ്ഞിക്കൽ, പൊയിൽ ഷർമിന, പൂക്കോത്ത് ഫർസീന, എ.കെ. ഷംല, അങ്കണവാടി ഹെല്പ്പർ സിനി എന്നിവർ സംസാരിച്ചു. കലാകായിക മത്സരങ്ങളും ഓണസദ്യയും നടത്തി.