പേരാവൂരിൽ വിദ്യാർഥികളും അമ്മമാരും ചേർന്ന് മെഗാ തിരുവാതിര നടത്തി

പേരാവൂർ: ഓണാഘോഷങ്ങളുടെ ഭാഗമായി പേരാവൂർ കലാമന്ദിർ ഡാൻസ് കോളേജിലെയും വേക്കളം എ.യു.പി സ്‌കൂളിലെയും വിദ്യാർഥികളും അമ്മമാരും ചേർന്ന് ബസ് സ്റ്റാൻഡിൽ മെഗാ തിരുവാതിര അവതരിപ്പിച്ചു. മൂന്ന് വയസു മുതൽ 85 വയസുവരെയുള്ള 250 ഓളം പേർ തിരുവാതിരയിൽ പങ്കെടുത്തു. തിരുവാതിരക്കളിയുടെ പ്രചാരകയും ഗുരുവുമായ ആർ. സരോജിനി, കലാമന്ദിർ പ്രിസിപ്പാൾ സി.എം. ഷിബു, അമ്പിളി ചടങ്ങിൽ, രാജേഷ് മണത്തണ തുടങ്ങിയവർ നേതൃത്വം നല്കി.