പേര് ചന്ദ്രൻ എന്നാണോ? പേര് തെളിയിക്കുന്ന രേഖകളുമായി ഇങ്ങോട്ട് പോന്നോളൂ, കിടിലൻ സമ്മാനം കാത്തിരിപ്പുണ്ട്

ചന്ദ്രയാൻ ദൗത്യവിജയത്തിന്റെ ആഹ്ലാദത്തിൽ പങ്കാളികളായ താലൂക്കിലെ ചന്ദ്രന്മാർക്കെല്ലാം ഷർട്ട് സമ്മാനമായി നൽകി വസ്ത്ര വിൽപ്പനശാല. ചേർത്തല തണ്ണീർമുക്കം റോഡിൽ മുല്ലപ്പള്ളി കലുങ്കിന് സമീപത്തെ കെ.എൽ. 32 എന്ന സ്ഥാപനമാണ് പേരു തെളിയിക്കുന്ന രേഖകളുമായെത്തിയവർക്ക് ഷർട്ട് നൽകിയത്. ചന്ദ്രയാൻ ദൗത്യം ഓരോ ഭാരതീയന്റെയും അഭിമാനമാണെന്നും ആ അഭിമാനത്തിൽ പങ്കാളിയാകുകയാണെന്നും ഉടമ പ്രദീപ് സൗപർണിക പറഞ്ഞു. ചന്ദ്രനെന്ന് പേരുള്ള 20 പേർ രേഖകളുമായെത്തി ഷർട്ട് കൈപ്പറ്റിക്കഴിഞ്ഞു.