വനിതാ പോളിടെക്‌നിക് കോളേജിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്

പയ്യന്നൂർ : പയ്യന്നൂർ റസിഡൻഷ്യൽ വനിതാ പോളിടെക്‌നിക് കോളേജിൽ മാത്മാറ്റിക്‌സ് വിഭാഗം ലക്ചറർ തസ്തികയിലേക്ക് ഗസ്റ്റ് ഫാക്കൽറ്റിയെ നിയമിക്കുന്നു. 55 ശതമാനം മാർക്കിൽ കുറയാത്ത മാത്മാറ്റിക്‌സ് ബിരുദാന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസ്സലും പകർപ്പും സഹിതം സെപ്റ്റംബർ അഞ്ചിന് രാവിലെ 10.30ന് കോളേജ് ഓഫീസിൽ നടക്കുന്ന എഴുത്ത് പരീക്ഷയിലും തുടർന്ന് നടക്കുന്ന കൂടിക്കാഴ്ചയിലും പങ്കെടുക്കണം. ഫോൺ: 9497763400.