ജി.എസ്‌.ടി: കുടിശ്ശികക്കാർക്ക്‌ ‘പൊതുമാപ്പ്‌ ’ സൗകര്യം

Share our post

കോഴിക്കോട്‌ : വാർഷിക റിട്ടേൺ സമർപ്പിക്കാൻ സാധിക്കാത്തവർക്കും രജിസ്‌ട്രേഷൻ റദ്ദാക്കപ്പെട്ടവർക്കും ജിഎസ്‌ടി ആംനസ്‌റ്റി സൗകര്യം പ്രയോജനപ്പെടുത്താമെന്ന്‌ ടാക്‌സ്‌ പ്രാക്‌ടീഷണേഴ്‌സ്‌ അസോസിയേഷൻ അറിയിച്ചു. 2017-–-18 മുതൽ 2021–22 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ വാർഷിക റിട്ടേൺ സമർപ്പിച്ചിട്ടില്ലെങ്കിൽ അവസാന തീയതിക്കുശേഷം റിട്ടേൺ സമർപ്പിക്കുന്ന ദിവസംവരെ പ്രതിദിനം 200 രൂപയായിരുന്നു ലേറ്റ്‌ ഫീ നൽകേണ്ടിയിരുന്നത്‌. അടക്കേണ്ട പരമാവധി തുക ആകെ വിറ്റുവരവിന്റെ അര ശതമാനമായിരുന്നു. എന്നാൽ ലേറ്റ് ഫീ പരമാവധി ഇരുപതിനായിരം രൂപയായി നിജപ്പെടുത്തിയാണ്‌ ശിക്ഷാ ഇളവ്‌ പദ്ധതി പ്രഖ്യാപിച്ചത്‌. പദ്ധതി കാലാവധി ആഗസ്‌ത്‌ 31ന്‌ സമാപിക്കും.

സമയബന്ധിതമായി റിട്ടേണുകൾ ഫയൽ ചെയ്യാത്ത വ്യാപാരികളുടെ രജിസ്ട്രേഷൻ സെക്‌ഷൻ സ്വമേധയാ റദ്ദാക്കപ്പെടാം. ബെസ്റ്റ് ജഡ്ജ്മെന്റ് അസസ്സ്മെന്റ് ഉത്തരവുകൾ പ്രകാരം വൻതുക കുടിശ്ശികയുമാകാം. രജിസ്‌ട്രേഷൻ സമയത്ത്‌ നൽകിയ മെയിലിലേക്കാണ്‌ നോട്ടീസുകളും ഉത്തരവുകളും അയക്കുക. റിട്ടേൺ ലേറ്റ് ഫീസും പലിശയും ചേർത്ത്‌ അടച്ച് ഫയൽ ചെയ്താൽ അത്തരക്കാരുടെ കുടിശ്ശിക പിൻവലിക്കും. അസെസ്സ്മെന്റ് ഉത്തരവുകളിൽ അപ്പീൽ ഫയൽ ചെയ്തവർക്കും രജിസ്ട്രേഷൻ തിരിച്ചെടുക്കേണ്ടവർക്കും അവസരം പ്രയോജനപ്പെടുത്താമെന്ന്‌ വാർത്താക്കുറിപ്പിൽ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!