Kannur
ഓണത്തിന് ബെംഗളൂരു – മംഗളൂരു പ്രത്യേക തീവണ്ടി
കണ്ണൂർ: ഓണത്തിരക്ക് കുറയ്ക്കാൻ ബെംഗളൂരുവിൽനിന്ന് മംഗളൂരുവിലേക്കും തിരിച്ചും പ്രത്യേക വണ്ടി ഓടിക്കും. ബെംഗളൂരുവിൽ നിന്ന് (06569) 28-ന് വൈകിട്ട് 4.35-ന് പുറപ്പെടും. 29-ന് രാവിലെ 9.30-ന് മംഗളൂരുവിലെത്തും.
ഷൊർണൂർ വഴി ഓടുന്ന വണ്ടിക്ക് ബംഗാരപേട്ട്, സേലം, ഈറോഡ്, തിരുപ്പുർ, കോയമ്പത്തൂർ, പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.
മംഗളൂരുവിൽനിന്ന് (06570) 29-ന് രാത്രി 8.05-ന് പുറപ്പെടുന്ന വണ്ടി 30-ന് രാവിലെ 11.45-ന് ബെംഗളൂരുവിലെത്തും. 10 സ്ലീപ്പർ, രണ്ട് ജനറൽ, ഏഴ് തേർഡ് എ.സി., രണ്ട് എ.സി. എന്നിങ്ങനെയാണ് കോച്ചുകളുള്ളത്.
Kannur
കണ്ണൂർ സർവകലാശാല വാർത്ത-അറിയിപ്പുകൾ

കണ്ണൂർ: മേയ് 21-ന് ആരംഭിക്കുന്ന പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്) നവംബർ 2024 പരീക്ഷക്ക് 28 മുതൽ മേയ് രണ്ട് വരെ പിഴ ഇല്ലാതെയും മൂന്ന് വരെ പിഴയോടെയും അപേക്ഷ നൽകാം. പരീക്ഷ വിജ്ഞാപനം വെബ്‌സൈറ്റിൽ.
‣പ്രൈവറ്റ് രജിസ്ട്രേഷൻ ആറാം സെമസ്റ്റർ ബിരുദം (റഗുലർ 2022 പ്രവേശനം, സപ്ലിമെന്ററി 2020, 2021 പ്രവേശനം), ഏപ്രിൽ 2025 സെഷൻ, ഇന്റേണൽ ഇവാല്വേഷൻ അസൈൻമെന്റ് ചോദ്യങ്ങൾ, കവറിങ് ഷീറ്റ്, മാർഗ നിർദേശങ്ങൾ എന്നിവ വെബ്സൈറ്റിൽ, Academics – Private Registration – Assignment ലിങ്കിൽ ലഭിക്കും. ഈ ലിങ്ക് വഴി ഓൺലൈനായി ഫീസ് അടച്ച ശേഷം ലഭിക്കുന്ന കവറിങ് ഷീറ്റ് ഡൗൺലോഡ് ചെയ്ത് അസൈൻമെൻ്റിന് ഒപ്പം സമർപ്പിക്കണം.
അസൈൻമെന്റ് നേരിട്ട് നൽകുന്നവർ താവക്കര കാംപസിൽ സ്റ്റുഡന്റ്സ് അമിനിറ്റി സെന്ററിലെ സ്കൂൾ ഓഫ് ലൈഫ് ലോങ് ലേണിങ് ഡയറക്ടറുടെ ഓഫീസിൽ വിവിധ പ്രോഗ്രാമുകൾക്കായി നിശ്ചയിക്കപ്പെട്ട തീയതികളിൽ നൽകണം. മറ്റ് ദിവസങ്ങളിൽ അസൈൻമെന്റ് നേരിട്ട് സ്വീകരിക്കില്ല. തപാൽ വഴി അയയ്ക്കുന്നവ ലഭിക്കേണ്ട അവസാന തീയതി ജൂൺ അഞ്ച്.
Kannur
കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് വിദ്യാർഥിനികൾക്കുനേരെ ലൈംഗികാതിക്രമമെന്ന് പരാതി; ജീവനക്കാരന് സസ്പെൻഷൻ

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പഠിതാക്കളായ പെണ്‍കുട്ടികള്‍ക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ താത്കാലിക ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു. പന്ത്രണ്ടോളം പരാതികളാണ് കാര്‍ഡിയോളജി കാത്ത് ലാബില്‍ ജോലി ചെയ്യുന്ന ശ്രീജിത്ത് എന്ന ജീവനക്കാരനെതിരേ മെഡിക്കല്‍ കോളജ് അധികൃതര്‍ക്ക് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.പരാതി സംബന്ധിച്ച് വകുപ്പ് മേധാവി ഇന്റേണല്‍ കമ്മിറ്റിക്ക് കൈമാറിയിട്ടുണ്ട്. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കുനേരേയുള്ള ലൈംഗികാതിക്രമണങ്ങള്‍ തടയുന്നതിനുള്ള ആക്ട് പ്രകാരമാണ് മൂന്നംഗ ഇന്റേണല്‍ കമ്മിറ്റി അന്വേഷണം നടത്തുന്നത്. ഏറെ ഗൗരവത്തോടെയാണ് വിഷയം കാണുന്നതെന്നും അതിനാലാണ് ഉടനടി സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ഇയാളെ സസ്‌പെന്‍ഡ് ചെയ്തതെന്നും മെഡിക്കല്‍ കോളജ് വൃത്തങ്ങള്‍ അറിയിച്ചു.
നേരത്തേയും ഇയാള്‍ക്കെതിരേ സമാനമായ പരാതികള്‍ ഉയര്‍ന്നിരുന്നു എന്നും ആരോപണമുണ്ട്. താത്കാലിക തസ്തികയില്‍ ജോലിക്ക് കയറിയ ഇയാള്‍ വര്‍ഷങ്ങളായി ഇവിടെ തുടരുകയാണ്. ഇയാള്‍ വിദ്യാര്‍ഥികളെ ശല്യം ചെയ്തതായി അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമായാല്‍ പരാതി പോലീസിന് കൈമാറുമെന്നാണ് വിവരം.
സമഗ്ര അന്വേഷണം വേണം – യൂത്ത് കോണ്‍ഗ്രസ്, കെ.എസ്യു
സംഭവവുമായി ബന്ധപ്പെട്ട് കോളേജ് ഇന്റേണല്‍ കമ്മിറ്റി സമഗ്ര അന്വേഷണം നടത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റിയും കെഎസ്യുവും ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് കെ.വി. സുരാഗ്, കെഎസ്യു ജില്ലാ സെക്രട്ടറി അഡ്വ. സൂരജ് പരിയാരം, യൂത്ത് കെയര്‍ തളിപ്പറമ്പ് നിയോജകമണ്ഡലം കോഡിനേറ്റര്‍ ജെയ്‌സണ്‍ പരിയാരം, കെഎസ്യു മെഡിക്കല്‍ കോളേജ് യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് ജാസിര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കി.
Kannur
തെരുവുവിളക്ക് കത്തിക്കാൻ കെ.എസ്.ഇ.ബി-ക്ക് കമ്പിയില്ല, എ.ബി.സിയും കിട്ടാനില്ല; തദ്ദേശസ്ഥാപനങ്ങൾ ‘ഷോക്കിൽ’

കണ്ണൂര്‍: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പലേടത്തും തെരുവുവിളക്കുകള്‍ കത്താത്തതില്‍ ആശങ്കപ്പെട്ട് തദ്ദേശസ്ഥാപനങ്ങള്‍. വൈദ്യുതിവകുപ്പിന് ലൈന്‍കമ്പി (അലൂമിനിയം കണ്ടക്ടര്‍ സ്റ്റീല്‍ റീയിന്‍ഫോഴ്‌സ്ഡ് – എസിഎസ്ആര്‍ റാബിറ്റ്) ഇല്ലാത്തതാണ് തടസ്സം. തദ്ദേശസ്ഥാപനങ്ങള്‍ കെഎസ്ഇബിയില്‍ മുന്‍കൂട്ടി പണം അടച്ച് കാത്തിരിക്കുകയാണ്.
തെരുവുവിളക്കുകളുടെ ഉടമ തദ്ദേശസ്ഥാപനങ്ങളാണ്. ലൈന്‍ വലിക്കലും സ്ഥാപിക്കലും നടത്തേണ്ടത് വൈദ്യുതി ബോര്‍ഡും. ഒരു ഡിവിഷനില്‍ ശരാശരി 50 കിലോമീറ്റര്‍ കമ്പി ആവശ്യമുണ്ട്. സര്‍വീസ് കണക്ഷന്‍, അറ്റകുറ്റപ്പണി, ട്രാന്‍സ്‌ഫോര്‍മര്‍ ലൈന്‍ വലിക്കല്‍ ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്യേണ്ടതുണ്ട്. തൃക്കരിപ്പൂര്‍ പഞ്ചായത്ത് 38 ലക്ഷം രൂപ അടച്ച് കാത്തിരിക്കുകയാണെന്ന് പ്രസിഡന്റ് വി.കെ. ബാവ പറഞ്ഞു.
പല തദ്ദേശസ്ഥാപനങ്ങളും ലക്ഷങ്ങളാണ് മുന്‍കൂട്ടി അടച്ചത്. ലൈന്‍ കമ്പിക്ക് പകരം ആവരണമുള്ള കേബിള്‍ (ഏരിയല്‍ ബഞ്ച്ഡ് കേബിള്‍-എബിസി) ഉപയോഗിക്കാന്‍ ബോര്‍ഡ് ഇടയ്ക്ക് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അതിന്റെ കുറവും തിരിച്ചടിയായി. പിന്നീട് കമ്പികൊണ്ടുതന്നെ ലൈന്‍ വലിക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍ കമ്പി കിട്ടാത്തതിനാല്‍ തെരുവുവിളക്ക് കത്തിക്കല്‍ മുടങ്ങി.
തെരുവുവിളക്ക് വാര്‍ഡിന്റെ അടിസ്ഥാന ആവശ്യമായതിനാല്‍ തദ്ദേശസ്ഥാപനങ്ങള്‍ വൈദ്യുതിവകുപ്പുമായി കൊമ്പുകോര്‍ക്കുകയാണ്. ലൈന്‍ കമ്പിക്ക് ഓര്‍ഡര്‍ നല്‍കിയെങ്കിലും സെക്ഷന്‍ ഓഫീസുകളില്‍ കിട്ടാനില്ല. ടെന്‍ഡര്‍ കൊടുത്ത ട്രാക്കോ കേബിള്‍സില്‍നിന്ന് വൈദ്യുതിവകുപ്പിന് കമ്പി (എസിഎസ്ആര്‍ കണ്ടക്ടര്‍) ലഭിച്ചിരുന്നില്ല. പിന്നീട് മറ്റു കമ്പനികള്‍ക്ക് ടെന്‍ഡര്‍ നല്‍കുകയായിരുന്നു. അതും വൈകി.
എ.ബി.സിയും കിട്ടാനില്ല
നിലവില്‍ ഉപയോഗിക്കുന്ന ലൈന്‍ കമ്പി (എസിഎസ്ആര്‍) ഘട്ടംഘട്ടമായി മാറ്റാനാണ് ബോര്‍ഡ് തീരുമാനം. ഇതുപ്രകാരം പര്‍ച്ചേസ് മാന്വലില്‍ ലൈന്‍ കമ്പി വാങ്ങല്‍ കുറയ്ക്കുകയും ചെയ്തു. ഇതിന് പകരം തൂണുകളില്‍ ആവരണമുള്ള ഏരിയല്‍ ബഞ്ച്ഡ് കേബിള്‍ (എബിസി) വലിക്കുകയാണ് ലക്ഷ്യം. സാധാരണ ലൈന്‍ കമ്പിയെക്കാള്‍ അഞ്ചിരട്ടി തുക എബി കേബിളിന് വേണം എന്നതിനാല്‍ ആ പ്രവൃത്തിയും മെല്ലെയാണ്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്