ഇരിക്കൂർ ഇന്നവേഷൻ സെന്ററിൽ ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു

ഇരിക്കൂർ : ഐ.ടി വികസനം ലക്ഷ്യമാക്കി സജീവ് ജോസഫ് എം.എൽ.എ തുടങ്ങിയ ഇരിക്കൂർ ഇന്നവേഷൻ ആൻഡ് ഇൻക്യുബേഷൻ സെന്ററിന് കീഴിൽ ഇന്റേൺഷിപ്പിനും സ്റ്റാർട്ടപ്പ് ഇൻക്യുബേഷനും അപേക്ഷ ക്ഷണിച്ചു. ഐ.ടി ബിരുദധാരികൾക്ക് അപേക്ഷ നൽകാം.
ഐ.ടി മേഖലയിലെ വിദഗ്ധരുടെ സഹായത്തോടെ ഉദ്യോഗാർഥികളെ അവരവരുടെ മേഖലകളിൽ പൂർണ സജ്ജരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഡെവോപ്പ്സ്, ഫുൾ-സ്റ്റാക്ക് ആപ്ലിക്കേഷൻ, മൊബൈൽ ആപ്പ് ഡെവലപ്പ്മെന്റ് എന്നിവയിൽ യഥാർഥ പ്രോജക്ടുകളുമായുള്ള പരിശീലനമാണ് ആദ്യമായി ലഭ്യമാക്കുക.
സ്വന്തമായി സ്റ്റാർട്ടപ്പുകൾ തുടങ്ങാനുള്ള അവസരവും ഇതുവഴി ലഭിക്കും. ആദ്യത്തെ മൂന്ന് മാസത്തെ ബാച്ചിലേക്കുള്ള ഉദ്യോഗാർഥികളെ അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കും. പഠിച്ചു കൊണ്ടിരിക്കുന്നവർക്കും സ്വന്തമായി ഏതെങ്കിലും സ്കിൽ ഡെവലപ്പ് ചെയ്തു കൊണ്ടിരിക്കുന്നവർക്കും അപേക്ഷ നൽകാം.
താത്‌പര്യമുള്ളവർ ബയോഡാറ്റയും, ബ്രീഫിങ്ങും സഹിതം iiicmentors@gmail.com എന്ന ഇ മെയിലിൽ സെപ്റ്റംബർ 15-ന് മുൻപ് അപേക്ഷ നൽകണം. ഫോൺ: 8075457905, 9747976278.