മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ മാത്യു കദളിക്കാട് അന്തരിച്ചു

മലപ്പുറം: മലയാള മനോരമയുടെ ചീഫ് റിപ്പോര്‍ട്ടര്‍ ആയിരുന്ന മാത്യു കദളിക്കാട് (85) അന്തരിച്ചു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം.
സംസ്‌കാരം പിന്നീട്. മലപ്പുറം പ്രസ് ക്ലബ് മുന്‍ പ്രസിഡന്റ് കൂടിയായിരുന്ന മാത്യു, കേരള പത്രപ്രവര്‍ത്തക യൂണിയന്റെയും മലപ്പുറം പ്രസ് ക്ലബ്ബിന്റെയും സ്ഥാപകനേതാക്കളില്‍ പ്രമുഖനായിരുന്നു.