ഓണക്കിറ്റ് ഇന്ന് മുതൽ പൂർണ വിതരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ഓണക്കിറ്റുകൾ പൂർണ തോതിൽ വിതരണം ചെയ്യും. ആദ്യ ദിനത്തിൽ ആറ് ജില്ലകളിൽ മാത്രമാണ് കിറ്റുകൾ വിതരണം ചെയ്തത്.
മിൽമയുടെ ഉൽപന്നങ്ങളും കാഷ്യു കോർപറേഷനിൽ നിന്നുള്ള കശുവണ്ടി പരിപ്പും ലഭിക്കാത്തതിനാൻ ആണ് വിതരണം ഭാഗികമായത്. ഇന്ന് മുതൽ എല്ലാ ജില്ലകളിലെയും റേഷൻ കടകൾ വഴി പൂർണ തോതിൽ വിതരണം നടക്കുമെന്ന് അധികൃതർ വ്യക്തമാക്കി.