തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓണ സമ്മാനം; സഹായധനം ഇന്ന് അക്കൗണ്ടിലെത്തും

തിരുവനന്തപുരം: തൊഴിലുറപ്പ് തൊഴിലാളി കുടുംബങ്ങൾക്ക് ആയിരം രൂപ വീതം ഓണ സമ്മാനം. കഴിഞ്ഞ സാമ്പത്തിക വർഷം നൂറ് തൊഴിൽ ദിനങ്ങൾ തികച്ച ജില്ലയിലെ 48,796 കുടുംബങ്ങൾക്കാണ് സമ്മാനം ലഭിക്കുക. ട്രഷറി മുഖേന സഹായധനം ഇന്ന് അക്കൗണ്ടിലെത്തും. 68 പഞ്ചായത്തുകളിൽ പിറവന്തൂർ പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ കുടുംബങ്ങൾക്ക് ധനസഹായം ലഭിക്കുക.
661 കുടുംബങ്ങൾ. ആലപ്പാട് പഞ്ചായത്താണ് ഏറ്റവും പിന്നിൽ. കഴിഞ്ഞ സാമ്പത്തിക വർഷം 97.37 ലക്ഷം തൊഴിൽ ദിനങ്ങൾ ജില്ലയിൽ ലഭിച്ചിരുന്നു.സംസ്ഥാന തലത്തിൽ നാലാം സ്ഥാനത്തായിരുന്നു ജില്ല. 26,000 പ്രവൃത്തികളിലൂടെ 369 കോടി രൂപ ചെലവഴിച്ചു. വേതനത്തിലൂടെ മാത്രം 301 കോടി രൂപ തൊഴിലാളികൾക്ക് ലഭ്യമായി. ബാക്കി തുക കരാറുകാർക്കും മറ്റുമാണ് നൽകിയത്.
മണ്ണ്, ജല സംരക്ഷണം, നീർത്തടാധിഷ്ഠിത പദ്ധതികൾക്കാണ് പ്രാമുഖ്യം നൽകിയിരുന്നത്.61000 കമ്പോസ്റ്റ് പിറ്റുകൾമാലിന്യ സംസ്കരണ പ്രവൃത്തികൾക്കാണ് ഇക്കൊല്ലം പ്രാമുഖ്യം. ഇതിന്റെ ഭാഗമായി ജില്ലയിൽ 61000 കമ്പോസ്റ്റ് പിറ്റുകൾ നിർമ്മിക്കും.
ഒരു ഗ്രാമ പഞ്ചായത്ത് വാർഡിൽ 50 കമ്പോസ്റ്റ് പിറ്റുകളാവും നിർമ്മിക്കുക. ജില്ലയിൽ ആകെയുള്ള 1234 വാർഡുകളിലും കൂടിയാണ് 61000 പിറ്റുകൾ ഒരുക്കുക. അടുക്കള, ടോയ്ലെറ്റ് മാലിന്യങ്ങളുടെ സംസ്കരണത്തിനായി സോക്ക് പിറ്റുകളുടെ നിർമ്മാണത്തിന് മുൻതൂക്കം നൽകും.ആകെ കുടുംബങ്ങൾ-48976ഓണസമ്മാനം ബ്ളോക്ക് തിരിച്ച്ചടയമംഗലം-7757അഞ്ചൽ- 6236ശാസ്താംകോട്ട – 5865ചവറ- 4265പത്തനാപുരം- 4223കൊട്ടാരക്കര – 4097വെട്ടിക്കവല- 3831മുഖത്തല- 3613ചിറ്റുമല- 3459ഓച്ചിറ- 2871ഇത്തിക്കര – 2759