വയനാടിൽ ജീപ്പ് അപകടത്തിൽ ഒൻപത് പേർ മരിച്ചു

വയനാട് : കണ്ണോത്ത് മലയ്ക്ക് സമീപം ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് ഒൻപത് പേർ മരിച്ചു. തേയില തൊഴിലാളികളായ സ്ത്രീകളാണ് മരണപ്പെട്ടത്.
മൂന്ന് പേർക്ക് പരിക്കേറ്റു.മക്കിമലയിലെ സ്വകാര്യ തോട്ടങ്ങളിൽ തേയില പണിക്ക് പോകുന്ന ആളുകൾ സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപ്പെട്ടത്.
12 യാത്രക്കാർ ഉണ്ടായിരുന്നു. വെൺമണി ഭാഗത്തു നിന്ന് തലപ്പുഴയിലേക്ക് വരുന്ന ജീപ്പ് കണ്ണോത്ത് മല കയറ്റത്തിൽ വെച്ച് മറിഞ്ഞാണ് അപകടം.മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.