കുനിത്തല സ്വാശ്രയ സംഘം പതിനാലാം വാർഷികവും ആദരവ് ചടങ്ങും

പേരാവൂർ: കുനിത്തല സ്വാശ്രയ സംഘം 14ാം വാർഷികാഘോഷവും കവി ശരത് ബാബു പേരാവൂരിനെ ആദരിക്കലും കുനിത്തലയിൽ നടന്നു.പേരാവൂർപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എം .ഷൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു.
സംഘം പ്രസിഡന്റ് എൻ .അശോകൻ അധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗം സി .യമുന ശരത്ബാബു പേരാവൂരിനെ ആദരിച്ചു.സെക്രട്ടറി എം.കെ.അനിൽ കുമാർ, കെ.കുഞ്ഞികൃഷ്ണൻ, അനൂപ് നാമത്ത്, പ്രജീഷ് മമ്പള്ളി, ഷാജി, സതീശൻ, പുരുഷു, മനോജ് ചോയിക്കണ്ടി, രവി കാരായി, പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് കുട്ടികളുടെ കിങ്ങിണികൂട്ടം പരിപാടിയും നടന്നു.