കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധന

Share our post

മട്ടന്നൂർ : ഗോ ഫസ്റ്റ് സർവീസുകൾ നിർത്തിവെച്ച ശേഷം ആദ്യമായി കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധന. ജൂലായിൽ മുൻ മാസത്തേക്കാൾ 11,811 യാത്രക്കാരുടെ വർധനയാണ് ഉണ്ടായത്. 57,236 അന്താരാഷ്ട്ര യാത്രക്കാരും 36319 ആഭ്യന്തര യാത്രക്കാരുമാണ് ജൂലായിൽ കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്തത്.

മേയ് രണ്ട് മുതൽ ഗോ ഫസ്റ്റ് സർവീസ് നിർത്തിയതിനെ തുടർന്ന് ആ മാസം 25,270 യാത്രക്കാരുടെ കുറവ് വന്നിരുന്നു. ജൂണിൽ 10,296 പേർ വീണ്ടും കുറഞ്ഞു. ജൂലായിൽ സർവീസുകളുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ജൂണിൽ 799 സർവീസ് ഉണ്ടായിരുന്നത് 882 ആയി ഉയർന്നു.

ജൂൺ അവസാനം എയർ ഇന്ത്യ എക്‌സ്പ്രസ് ഷാർജയിലേക്ക് അധിക സർവീസുകളും ജൂലായ് ഒന്ന് മുതൽ ഇൻഡിഗോ മുംബൈയിലേക്കും സർവീസുകൾ തുടങ്ങിയിരുന്നു. സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള നടപടികൾ ഗോ ഫസ്റ്റ് എയർലൈൻസ് തുടങ്ങിയിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!