എംപ്ലോയബിലിറ്റി സെന്റർ രജിസ്‌ട്രേഷൻ ക്യാമ്പ് 26ന്
മട്ടന്നൂർ : ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മട്ടന്നൂർ ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ആഗസ്റ്റ് 26 ശനി രാവിലെ 10 മുതൽ ഉച്ചക്ക് ഒരു മണി വരെ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ജോലി ഒഴിവുകൾ ലഭിക്കുന്നതിനായി ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്തുന്നു. രജിസ്‌ട്രേഷൻ ഫീസ് 250 രൂപ, പ്രായപരിധി 50 വയസ്സിൽ താഴെ. രജിസ്‌ട്രേഷന് ഹാജരാകുന്ന ഉദ്യോഗാർഥികൾക്ക് സാധുതയുള്ള ഇമെയിൽ ഐഡിയും ഫോൺ നമ്പറും ഉണ്ടായിരിക്കണം. കൂടാതെ ആധാർ/ വോട്ടേഴ്‌സ് ഐ.ഡി/ പാസ്‌പോർട്ട്/ പാൻ കാർഡ് എന്നിവയിലേതെങ്കിലും തിരിച്ചറിയൽ രേഖയും ഹാജരാക്കണം. ഉദ്യോഗാർഥികൾക്ക് എംപ്ലോയബിലിറ്റി സെന്ററിന്റെ ആജീവനാന്ത രജിസ്‌ട്രേഷൻ ചെയ്ത് തുടർന്നു നടക്കുന്ന എല്ലാ ഇന്റർവ്യൂവിനും പങ്കെടുക്കാം. ഫോൺ: 0497 2707610, 6282942066.