യങ്ങ് ബോയ്സ് ചെട്ടിയാംപറമ്പ് ക്ലബ് ജില്ലാതല വടംവലി മത്സരം സംഘടിപ്പിക്കുന്നു

കേളകം: യങ്ങ് ബോയ്സ് ചെട്ടിയാംപറമ്പ് (YBC) ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഫാ. മനോജ് പോൾ ഒറ്റപ്ലാക്കൽ മെമ്മോറിയൽ ട്രോഫിക്കായുള്ള ഒന്നാമത് ജില്ലാതല വടംവലി മത്സരം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 27 ഞായറാഴ്ച വൈകുനേരം 5 മണിയ്ക്കാണ് മൽസരം.
ഇതോടനുബന്ധിച്ച് നാടിന്റെ അഭിമാനങ്ങളും അകാലത്തിൽ വേർപെട്ടു പോയവരുമായ യുവാക്കളുടെ സ്മരണകൾ പേറുന്ന മെമ്മോറിയൽ ട്രോഫികളും വിജയികൾക്കായി സമ്മാനിക്കുന്നു. ഒന്നാം സ്ഥാനം നേടുന്നവർക്ക് ക്ലബ്ബ് ഏർപ്പെടുത്തിയ സമ്മാനതുകയ്ക്ക് പുറമെ ഫാ. മനോജ് പോൾ ഒറ്റപ്ലാക്കൽ അച്ചന്റെ നാമധേയത്തിലുള്ള മെമ്മോറിയൽ ട്രോഫിയും സമ്മാനമായി നൽകും.
രണ്ടും, മൂന്നും, നാലും സ്ഥാനക്കാർക്ക് കൈമാറ്റം ചെയ്യപ്പെടുന്ന മെമ്മോറിയൽ ട്രോഫികൾ ചെട്ടിയാംപറമ്പിലെ യുവത്വത്തിന്റെ സ്പന്ദനങ്ങൾ ആയിരുന്ന മിലൻ മണിമലക്കരോട്ട്, നിധിൻ പ്ലാക്കൽ, ആന്റണി (കുട്ടാപ്പി) കുപ്പക്കുഴി എന്നിവരുടെ സ്മരണാർത്ഥമുള്ളതാണ്.