Connect with us

Kerala

വാതിൽപ്പടി മാലിന്യശേഖരണം ലക്ഷ്യത്തിലേക്ക്‌; അഞ്ച് മാസത്തിനകം 78 ശതമാനം വർധന

Published

on

Share our post

തിരുവനന്തപുരം : മാലിന്യമുക്ത നവകേരളത്തിനായുള്ള പദ്ധതികളിലെ വാതിൽപ്പടി മാലിന്യശേഖരണം അഞ്ച്q മാസത്തിനകം വർധിച്ചത്‌ 78 ശതമാനം. പദ്ധതി വിപുലീകരിച്ചപ്പോൾ ഇത്‌ 48 ശതമാനമായിരുന്നു. പദ്ധതി വഴി അരലക്ഷത്തിലേറെ വനിതകൾക്ക്‌ സ്ഥിരം തൊഴിൽ ലഭ്യമാകും.

നിലവിൽ വാതിൽപ്പടി മാലിന്യശേഖരണം ‍422 സ്ഥാപനത്തിൽ 90- മുതൽ 100 ശതമാനംവരെ ലക്ഷ്യം നേടി. 298 സ്ഥാപനം 75 മുതൽ 90 ശതമാനംവരെയും 236 സ്ഥാപനം 50 മുതൽ 75 ശതമാനംവരെയും ലക്ഷ്യം കൈവരിച്ചിട്ടുണ്ട്.

മാലിന്യക്കൂനയെക്കുറിച്ച് പരാതിപ്പെടാൻ ഓരോ തദ്ദേശ സ്ഥാപനവും വാട്സാപ്‌ നമ്പർ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങൾ സ്വന്തം നിലയ്‌ക്കും പൊതുജനങ്ങൾ വാട്സാപ്‌ നമ്പർ വഴിയും റിപ്പോർട്ട് ചെയ്തത് 5965 കേസുകളാണ്. അതിൽ 5473 (91.65 ശതമാനം) കേസുകളിൽ ശുചീകരണം പൂർത്തിയായി. മാലിന്യം അശ്രദ്ധമായി കൈകാര്യം ചെയ്യുന്നവരിൽനിന്ന് സ്‌ക്വാഡുകൾ വഴി 1.6 കോടി രൂപ പിഴയായി ഈടാക്കി. മാലിന്യം വലിച്ചെറിഞ്ഞവരുടെ ചിത്രങ്ങൾ സഹിതം പൊതുജനങ്ങൾ നൽകിയ പരാതികളിൽനിന്ന് 25 ലക്ഷം രൂപയും പിഴയീടാക്കി. വിവരം നൽകിയവർക്ക്‌ പിഴത്തുകയുടെ 25 ശതമാനം പാരിതോഷികമായും നൽകി.

മാലിന്യശേഖരണ കണക്ക്‌

ഹരിത കർമ സേന കവറേജ്‌–48 ശതമാനത്തിൽ നിന്ന് 78 ശതമാനമായി
ഹരിത കർമ സേനാംഗങ്ങൾ– 26000ൽ നിന്ന് 33,378 ആയി

വാതിൽപ്പടി ശേഖരണം

422 തദ്ദേശ സ്ഥാപനങ്ങൾ 90–100 ശതമാനം
298 തദ്ദേശ സ്ഥാപനങ്ങൾ 75-90 ശതമാനം
236 തദ്ദേശ സ്ഥാപനങ്ങൾ 50– 75 ശതമാനം
78 തദ്ദേശ സ്ഥാപനങ്ങൾ 50 ശതമാനത്തിൽ താഴെ

പൊതുജനങ്ങളും തദ്ദേശ സ്ഥാപനങ്ങളും
വാർ റൂം വഴി അറിയിച്ച മാലിന്യക്കൂമ്പാരം 5965
നീക്കം ചെയ്തത്‌ 5473 (91.65 ശതമാനം)
സ്ക്വാഡ്‌ പരിശോധനയിൽ പിഴ–1.6 കോടി രൂപ
നിയമനടപടിക്ക്‌ ശുപാർശ കേസുകൾ– 4133
പൊതുജനങ്ങൾ വാട്ട്സാപ്പിലൂടെ വിവരം അറിയിച്ചത്‌ ‌
പിഴ ചുമത്തിയത്‌– 25,03,330 രൂപ
വിവരം നൽകിയവർക്ക്‌ നൽകിയ തുക–6, 25, 000


Share our post

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Kerala

കാലവര്‍ഷം 2 ദിവസത്തിനുള്ളില്‍; ശനിയാഴ്ച കണ്ണൂരും കാസര്‍കോട്ടും റെഡ് അലേര്‍ട്ട്

Published

on

Share our post

തിരുവനന്തപുരം: അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ കേരളത്തില്‍ കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത ഏഴു ദിവസം പടിഞ്ഞാറന്‍/വടക്കു പടിഞ്ഞാറന്‍ കാറ്റ് കേരളത്തിന് മുകളില്‍ ശക്തമാകാന്‍ സാധ്യതയുണ്ട്. മധ്യ കിഴക്കന്‍ അറബിക്കടലില്‍ വടക്കന്‍ കര്‍ണാട-ഗോവ തീരത്തിന് മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തികൂടിയ ന്യൂനമര്‍ദ്ദമായി മാറി. തുടര്‍ന്ന് വടക്കോട്ടു നീങ്ങുന്ന ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മെയ് 27-ഓടെ മധ്യ പടിഞ്ഞാറന്‍-വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി മറ്റൊരു ന്യൂനമര്‍ദ്ദംകൂടി രൂപപ്പെടാന്‍ സാധ്യതയുണ്ട്. കേരളത്തില്‍ അടുത്ത ഏഴു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത. മെയ് 24 മുതല്‍ 26 വരെ തീയതികളില്‍ ഒറ്റപ്പെട്ട അതിതീവ്രമായ മഴയ്ക്കും മെയ് 23 മുതല്‍ 27 വരെ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

കേന്ദ്രകാലാവസ്ഥാവകുപ്പ് അടുത്ത അഞ്ചുദിവസത്തേക്ക് സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുണ്ട്.

റെഡ് അലര്‍ട്ട്

  • 24-05-2025: കണ്ണൂര്‍, കാസര്‍കോട്
  • 25-05-2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
  • 26-05-2025: പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 എംഎമ്മില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ഥമാക്കുന്നത്.


Share our post
Continue Reading

Trending

error: Content is protected !!