Connect with us

IRITTY

സമ്പൂർണ്ണ ശുചിത്വ മാലിന്യ സംസ്കരണ പദ്ധതി; ഇരിട്ടി ടൗണിൽ രാത്രി ശുചീകരണം നാളെ

Published

on

Share our post

ഇരിട്ടി : നഗരസഭ നടപ്പിലാക്കുന്ന സമ്പൂർണ്ണ ശുചിത്വമാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായി 25 ന് ഇരിട്ടി ടൗണിൽ നൈറ്റ് ക്ലീനിങ് നടത്തുമെന്ന് നഗരസഭാ അധ്യക്ഷ കെ ശ്രീലത വാർത്താസമ്മേളനത്തിൽ അറിയിച്ചു. വ്യാപാരികൾ, എൻസിസി- എൻ.എസ്എസ് വളണ്ടിയർമാർ, സന്നദ്ധപ്രവർത്തകർ, ചുമട്ടുതൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെയും പൊതു ജനങ്ങളുടെയുംസഹകരണത്തോടെ രാത്രി 7 മണി മുതൽ ശുചീകരണ പ്രവർത്തനം തുടങ്ങുക.

വ്യാപാരികൾ അവരവരുടെ സ്ഥാപനങ്ങളും പരിസരവും സ്വന്തം നിലയിലും പൊതുയിടങ്ങൾ പൊതുജന പങ്കാളിത്തത്തോടെയുമാണ് ആണ് ശുചീകരിക്കുക.ശുചീകരണ പ്രക്രിയ ഊർജിതമാക്കുന്നതിന്റെ ഭാഗമായി അജൈവമാലിന്യം ഹരിത കർമ്മ സേന വഴി പൂർണമായും ശേഖരിക്കാനുള്ള സംവിധാനം നഗരസഭ ഇതിനകംഒരുക്കിയിട്ടുണ്ട് ഇതിന്റെ ഭാഗമായി ഹരിതമിത്രം ആപ്പ് എല്ലാ വാർഡുകളിലും പതിച്ചുവരുന്ന പ്രവർത്തനം പുരോഗമിച്ചു വരികയാണ്.

അത്തിത്തട്ടിൽ പ്രവർത്തിക്കുന്ന മാലിന്യ സംസ്കരണ കേന്ദ്രത്തിൽ നിർമ്മിച്ചിട്ടുള്ള എം.സി.എഫും ആര്‍ .ആര്‍. എഫും പ്രവർത്തനക്ഷമമാകുന്നതോടെ സംസ്കരണ രംഗത്ത് ഇരിട്ടി നഗരസഭ സ്വയം പര്യാപ്തമാകും.നഗരസഭയിലെ ശുചിത്വ പ്രവർത്തനങ്ങൾ ഉറപ്പുവരുത്തുന്നതിന് 2023 -24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 75 ബോധവൽക്കരണ ബോർഡുകൾ ഇതിനോടകം സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ട്.

അത്തിത്തട്ട് മാലിന്യ സംസ്കരണ കേന്ദ്രം ആധുനികവൽക്കരിക്കുന്നതിനും നഗരസഭ സൗന്ദര്യവൽക്കരിക്കുന്നതിനുമായി ഒന്നര കോടി രൂപയുടെ പദ്ധതികൾക്ക് രൂപം നൽകിയതായും നഗരസഭ ചെയർ പേഴ്സൺ അറിയിച്ചു. വാർത്ത സമ്മേളനത്തിൽ വൈസ് ചെയർമാൻ പി.പി.ഉസ്മാൻ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ. സോയ, ക്ലീൻ സിറ്റി മാനേജർ കെ.വി.രാജീവൻ, കൗൺസിലർമാരായ വി.പി. റഷീദ്, കെ. നന്ദനൻ, രഘു എന്നിവർ പങ്കെടുത്തു.

നിയമ ലംഘകർക്കെതിരെ കർശന നടപടി.

ഓണാഘോഷങ്ങൾ ഹരിത ചടങ്ങൾ പാലിച്ച് നടത്തണം. നൂറിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള എല്ലാ ആഘോഷങ്ങളുടെയും വിവരങ്ങൾ നഗരസഭയിൽ മുൻകൂട്ടി അറിയിക്കണം. സർക്കാർ നിരോധിത പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങളും ഒറ്റതവണ ഉപയോഗ പ്ലാസ്റ്റിക്കുകളും കർശനമായി നിരോധിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്ന വർക്കെതിരെ ശക്തമായ നടപടി സ്വികരിക്കും. നിയമ ലംഘകരുടെ വിവരങ്ങൾ ഫോട്ടോ സഹിതം 9188955292 എന്ന നമ്പറിലേക്ക് വാട്സപ്പ് ചെയ്താൽ 2500 രൂപ വരെ പാരിതോഷികം നൽകുമെന്ന് നഗരസഭ അധ്യക്ഷ കെ.ശ്രീലത അറിയിച്ചു.


Share our post

IRITTY

ഉൽപാദനക്കുറവും വിലയിടിവും; കശുവണ്ടിയിൽ കണ്ണീർ

Published

on

Share our post

ഇ​രി​ട്ടി: മ​ല​യോ​ര ക​ർ​ഷ​ക​രു​ടെ പ്ര​തീ​ക്ഷ​യാ​യ ക​ശു​വ​ണ്ടി​ക്കു​ണ്ടാ​യ വി​ല​യി​ടി​വും ഉ​ൽ​പാ​ദ​ന​ക്കു​റ​വും ഒ​പ്പം വ​ന്യ​മൃ​ഗ ശ​ല്യ​വും, മ​ല​യോ​ര മേ​ഖ​ല​യി​ലെ ക​ശു​വ​ണ്ടി ക​ർ​ഷ​ക​രെ ദു​രി​ത​ത്തി​ലാ​ക്കി. തു​ട​ക്ക​ത്തി​ൽ 165 രൂ​പ ഉ​ണ്ടാ​യി​രു​ന്ന ക​ശു​വ​ണ്ടി​യു​ടെ വി​ല വേ​ന​ൽ മ​ഴ എ​ത്തി​യ​തോ​ടെ 125-130 രൂ​പ​യാ​യി മാ​റി. വേ​ന​ൽ മ​ഴ​യി​ൽ കു​തി​ർ​ന്ന് നി​റം മ​ങ്ങി​യ​ത്തോ​ടെ​യാ​ണ് ക​ശു​വ​ണ്ടി​യു​ടെ വി​ല​യി​ൽ കു​ത്ത​നെ ഇ​ടി​ഞ്ഞ​ത്.വേ​ന​ൽ മ​ഴ ചൂ​ടി​ന് അ​ൽ​പം ആ​ശ്വാ​സം ന​ൽ​കി​യെ​ങ്കി​ലും​ക​ർ​ഷ​ക​ർ നി​രാ​ശ​യി​ലാ​ണ്. വി​ല ഇ​നി​യും കു​റ​യു​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്. മ​ഴ ഇ​നി​യും പെ​യ്യാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഉ​ൽ​പാ​ദ​ന​ത്തെ​യും ഗ​ണ്യ​മാ​യി ഇ​ത് ബാ​ധി​ക്കും. കാ​ലം തെ​റ്റി പെ​യ്യു​ന്ന മ​ഴ പൂ ​ക​രി​ച്ചി​ലി​നും, രോ​ഗ ബാ​ധ​ക്കും കാ​ര​ണ​മാ​കു​ന്നു​ണ്ട്.

കൂ​ടാ​തെ മ​ല​യോ​ര മേ​ഖ​ല​യി​ൽ അ​തി രൂ​ക്ഷ​മാ​യ വ​ന്യ​മൃ​ഗ ശ​ല്യം ക​ശു​വ​ണ്ടി ശേ​ഖ​ര​ണ​ത്തെ കാ​ര്യ​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. കാ​ട്ടാ​ന, കു​ര​ങ്ങ്, മ​ല​യ​ണ്ണാ​ൻ, മു​ള്ള​ൻ പ​ന്നി, കാ​ട്ടു​പ​ന്നി, മ​ലാ​ൻ തു​ട​ങ്ങി​യ വ​ന്യ മൃ​ഗ​ങ്ങ​ളെ​ല്ലാം കൂ​ട്ട​ത്തോ​ടെ ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ ക​ശു​വ​ണ്ടി ശേ​ഖ​രി​ക്കാ​ൻ പോ​ലും പോ​കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. മു​ള്ള​ൻ പ​ന്നി​യും കു​ര​ങ്ങും, മ​ല​യ​ണ്ണാ​നും വ്യാ​പ​ക​മാ​യി ക​ശു​വ​ണ്ടി തി​ന്ന് ന​ശി​പ്പി​ക്കു​ന്നു​മു​ണ്ട്.കു​ര​ങ്ങു​ക​ൾ കൂ​ട്ട​മാ​യി എ​ത്തി പ​ച്ച അ​ണ്ടി പോ​ലും പ​റി​ച്ചു ന​ശി​പ്പി​ക്കു​ക​യും ക​ശു​വ​ണ്ടി പൂ​ക്ക​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. മ​ല​യോ​ര​ത്ത്മി​ക​ച്ച വി​ള​വും ഉ​യ​ർ​ന്ന വി​ല​യും പ്ര​തീ​ക്ഷി​ച്ചു ല​ക്ഷ​ങ്ങ​ൾ ക​ട​മെ​ടു​ത്ത് ക​ശു​വ​ണ്ടി തോ​ട്ടം പാ​ട്ട​ത്തി​നെ​ടു​ത്ത നി​ര​വ​ധി ആ​ളു​ക​ൾ ഉ​ണ്ട്. സ്ഥി​തി ഇ​ങ്ങ​നെ തു​ട​രു​ക​യാ​ണെ​ങ്കി​ൽ ആ​ത്മ​ഹ​ത്യ അ​ല്ലാ​തെ മ​റ്റു വ​ഴി​യി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.


Share our post
Continue Reading

IRITTY

ആറളം ഫാമിൽ 22 ആനകളെ കാട്ടിലേക്ക് തുരത്തി

Published

on

Share our post

ആറളം : ആറളം ഫാമിലെ ബ്ലോക്ക് ആറിലെ ഹെലിപ്പാഡിൽ നിന്നും ഒരു കുട്ടിയാന അടക്കം നാല് ആനകളെയും വട്ടക്കാട് മേഖലയിൽ നിന്നും മൂന്ന് കുട്ടിഒരു കൊമ്പൻ അടക്കം 18 ആനകളെയും കാട്ടിലേക്ക് തുരത്തി . മൊത്തം 22 ആനകളെയാണ് വനം വകുപ്പ് കാട്ടിലേക്ക്കയറ്റിയത് . ആർ.ആർ.ടി ഡപ്യൂട്ടി റേഞ്ചർ എം. ഷൈനികുമാർ, ഫോറസ്‌റ്റർമാരായ സി.കെ. മഹേഷ് (തോലമ്പ്ര), ടി. പ്രമോദ്‌കുമാർ (മണത്തണ), സി. ചന്ദ്രൻ (ആർആർടി) എന്നിവരുടെ നേതൃത്വത്തിൽ കണ്ണൂർ, ആറളം ഡിവിഷനുകൾ, ആർ.ആർ.ടി എന്നിവിടങ്ങളിൽ നിന്നും ഉള്ള വനപാലകർ ഉൾപ്പെടെ 25 അംഗ ദൗത്യ സംഘം തുരത്തലിന് നേതൃത്വം നൽകി.


Share our post
Continue Reading

IRITTY

വീട് കുത്തി തുറന്ന് എട്ടു പവൻ്റെ കവർച്ച; ഇരിട്ടിയിൽ 17കാരന്‍ പോലീസ് പിടിയില്‍

Published

on

Share our post

ഇരിട്ടി: വീട് കുത്തിത്തുറന്ന് എട്ടു പവനും പതിനേഴായിരം രൂപയും കവര്‍ന്നകേസില്‍ 17 കാരന്‍ പിടിയില്‍. ഇക്കഴിഞ്ഞ ഏപ്രില്‍ 29 ന് കല്ലുമുട്ടിയിലെ വീട്ടിലായിരുന്നു മോഷണം. സംഭവത്തില്‍ കേസെടുത്ത ഇരിട്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും പെട്ടെന്നു തന്നെ കുട്ടിക്കള്ളനെ പിടി കൂടുകയുമായിരുന്നു.
കവര്‍ന്ന പണവും സ്വര്‍ണ്ണവും കണ്ടെടുക്കുകയും ചെയ്തു. സ്‌കൂട്ടറിന്റെ ബാറ്ററി വാങ്ങാനായിരുന്നുവത്രെ മോഷണം. പിടിയിലായ കുട്ടികള്ളനെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു. ഇരിട്ടി പോലീസ് ഇൻസ്പെക്ടർ എ. കുട്ടികൃഷ്ണന്‍, എസ്.ഐ ഷറഫുദീന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.


Share our post
Continue Reading

Trending

error: Content is protected !!