Connect with us

Kerala

ഉയര്‍ന്ന താപനിലയില്‍ വളരുന്ന ഡെങ്കി വൈറസ് മാരകം

Published

on

Share our post

തിരുവനന്തപുരം : ഉയർന്ന അന്തരീക്ഷ താപനിലയിൽ വളരുന്ന ഡെങ്കി വൈറസ് മാരകസ്വഭാവമുള്ളതാകാമെന്ന്‌ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി (ആർജിസിബി) നടത്തിയ പഠനം. ഉയർന്ന താപനിലയിൽ കൊതുകുകളിൽ വളരുന്ന ഡെങ്കി വൈറസ് കൂടുതൽ തീവ്രത കൈവരിക്കുമെന്നാണ്‌ ഗവേഷക സംഘം കണ്ടെത്തിയത്. ഫെഡറേഷൻ ഓഫ് അമേരിക്കൻ സൊസൈറ്റീസ് ഓഫ് എക്സ്പിരിമെന്റൽ ബയോളജി ജേർണലിൽ അടുത്തിടെ ഇതുസംബന്ധിച്ച ലേഖനം പ്രസിദ്ധീകരിച്ചു.

ഡെങ്കിപ്പനിയുടെ തീവ്രത തിരിച്ചറിയാനും രോഗം ലഘൂകരിക്കാനും സഹായിക്കുന്നതായിരുന്നു ഗവേഷണം. ആഗോളതാപനം രോഗവ്യാപനം വർധിപ്പിക്കുന്നെന്ന വസ്തുതയും പഠനം പങ്കുവയ്ക്കുന്നു. കൊതുകിന്റെ കോശങ്ങളിലും മനുഷ്യനിലും മാറിമാറി വളരാനുള്ള ഡെങ്കി വൈറസിന്റെ കഴിവ് നിർണായക ഘടകമാണ്‌. താപനില ഉയരുന്നത് കൊതുകിന്റെ ശരീരത്തിലുള്ള വൈറസിന്റെ തീവ്രത വർധിപ്പിക്കും.  

ഉയർന്ന താപനിലയിൽ ഇടയ്ക്കിടെ പെയ്യുന്ന മഴ കൊതുകിന്റെ വളർച്ച വർധിപ്പിക്കുമെന്നും ഇത്‌ മാരകമായ ഡെങ്കിപ്പനിക്ക്‌ കാരണമാകുമെന്നും ഗവേഷകർ പറഞ്ഞു. നിലവിൽ രോഗത്തെ നിയന്ത്രിക്കുന്നതിനോ തടയുന്നതിനോ ഫലപ്രദമായ വാക്സിനുകളോ ആന്റിവൈറലുകളോ ഇല്ല. ജനിതകമാറ്റം വരുത്തിയ എലികളെ ഉപയോഗിച്ച് രാജ്യത്ത്‌ ആദ്യമായി സൃഷ്ടിച്ച ഒരു മാതൃകയിലായിരുന്നു ആർ.ജി.സി.ബി പരീക്ഷണം. ഉയർന്ന താപനിലയിൽ വളർന്ന വൈറസ്‌ എലിയുടെ ഹൃദയം, കരൾ, വൃക്ക തുടങ്ങിയവയിൽ അപകടകരമായ കോശമാറ്റങ്ങൾ ഉണ്ടാക്കി. മരണകാരണമാകുന്ന ആന്തരിക രക്തസ്രാവത്തിനും ഷോക്ക് സിൻഡ്രോമിനും വഴിയൊരുക്കുന്നതായും കണ്ടെത്തി.


Share our post

Kerala

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

Published

on

Share our post

ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും പരി​ഗണിക്കില്ല.

കാട്ടുപന്നികൾ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തിൽ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ ആധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടികാട്ടി.

സംരക്ഷിത മൃ​ഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയും ആനയും ഒന്നാം പട്ടികയിലാണ്.


Share our post
Continue Reading

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Trending

error: Content is protected !!